നിരോധന സമയത്തും സിപ് ലൈൻ പ്രവർത്തിപ്പിച്ച മുൻ മന്ത്രിയുടെ സഹോദരന്‍റെ സ്ഥാപനത്തിനെതിരെ കേസ്; പ്രവർത്തനം തടഞ്ഞ് കലക്ടർ

നിരോധന സമയത്തും സിപ് ലൈൻ പ്രവർത്തിപ്പിച്ച മുൻ മന്ത്രിയുടെ സഹോദരന്‍റെ സ്ഥാപനത്തിനെതിരെ കേസ്; പ്രവർത്തനം തടഞ്ഞ് കലക്ടർ
Jun 3, 2025 09:02 PM | By Vishnu K

അടിമാലി:( www.truevisionnews.com) വിനോദ സഞ്ചാരികളുടെ സുരക്ഷ അടക്കം മുൻനിർത്തി ജില്ല കലക്ടർ ഇറക്കിയ ഉത്തരവിന് വിരുദ്ധമായി സിപ് ലൈൻ പ്രവർത്തിപ്പിച്ച സംഭവത്തിൽ മുൻ മന്ത്രി എം.എം. മണി എം.എൽ.എയുടെ സഹോദരൻ എം.എം. ലംബോധരന്‍റെ സ്ഥാപനത്തിനെതിരെ കേസെടുത്തു.

ആനവിരട്ടി വില്ലേജ് ഓഫിസറുടെ പരാതിയിൽ ഇരുട്ടുകാനത്തെ ഹൈറേഞ്ച് സിപ് ലൈനെതിരെ അടിമാലി പൊലീസാണ് കേ​സെടുത്തത്. ഇതുസംബന്ധിച്ച് ക്രിമിനൽ കേസെടുക്കുന്നതിന് ജില്ല പൊലീസ് മേധാവിക്കും കലക്ടർ ഉത്തരവ് നൽകിയിട്ടുണ്ട്. അതേസമയം, സംഭവം വിവാദമായതോടെ സ്ഥാപനത്തിന്‍റെ പ്രവർത്തനം കലക്ടർ ഇടപെട്ട് തടഞ്ഞു.

ശക്തമായ മഴയെ തുടർന്ന് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സമയത്താണ്​ വിനോദസഞ്ചാര മേഖലയിൽ എല്ലാത്തരം പ്രവർത്തനങ്ങളും ദുരന്തനിവാരണ സമിതിയുടെ അധ്യക്ഷ കൂടിയായ കലക്ടർ നിരോധിച്ചത്​. ഇരുട്ടുകാനത്ത് രണ്ട്​ മലകളെ തമ്മിൽ ബന്ധിപ്പിച്ച് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സിപ് ലൈനാണ് പ്രവർത്തിക്കുന്നത്.

കുന്നും മലയും അരിഞ്ഞുള്ള നവീകരണം ഇരുട്ടുകാനം പ്രദേശത്ത് ഭൂമിയെ കൂടുതൽ ദുർബലമാക്കുമെന്നും ഏതുസമയത്തും മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്​.

Case filed former minister brother operating zip line during ban Collector stop operation

Next TV

Related Stories
ചെറിയ പുള്ളിയല്ല.... ! പൊലീസിന്‍റെ കണ്ണുവെട്ടിച്ച് മുങ്ങിയത് പത്തൊൻപത് വർഷം, മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിൽ യുവതി പിടിയിൽ

Jul 5, 2025 11:10 AM

ചെറിയ പുള്ളിയല്ല.... ! പൊലീസിന്‍റെ കണ്ണുവെട്ടിച്ച് മുങ്ങിയത് പത്തൊൻപത് വർഷം, മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിൽ യുവതി പിടിയിൽ

കട്ടപ്പനയിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടി മുങ്ങിയ പിടികിട്ടാപുള്ളിയായ യുവതി...

Read More >>
പടക്കം വിനയായി, കാട്ടാനകളെ തുരത്താൻ പടക്കം കത്തിക്കവെ കൈയിലിരുന്ന് പൊട്ടി; ഗുരുതരപരിക്ക്

Jun 30, 2025 08:27 AM

പടക്കം വിനയായി, കാട്ടാനകളെ തുരത്താൻ പടക്കം കത്തിക്കവെ കൈയിലിരുന്ന് പൊട്ടി; ഗുരുതരപരിക്ക്

കാട്ടാനകളെ തുരത്താനുള്ള പടക്കം കൈയിലിരുന്ന് പൊട്ടി ഗുരുതരമായി...

Read More >>
ഇടുക്കി മാങ്കുളത്ത് അഴുകിയ മൃതദേഹം കണ്ടെത്തി

Jun 26, 2025 03:13 PM

ഇടുക്കി മാങ്കുളത്ത് അഴുകിയ മൃതദേഹം കണ്ടെത്തി

മാങ്കുളം വലിയ പാറക്കുട്ടിയില്‍ അഴുകിയ മൃതദേഹം...

Read More >>
 കനത്ത മഴ;  ജില്ലയിൽ ജല – സാഹസിക വിനോദങ്ങൾക്ക് നിയന്ത്രണം

Jun 25, 2025 04:27 PM

കനത്ത മഴ; ജില്ലയിൽ ജല – സാഹസിക വിനോദങ്ങൾക്ക് നിയന്ത്രണം

ഇടുക്കി ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ...

Read More >>
Top Stories

//Truevisionall