Jun 3, 2025 05:19 PM

ന്യൂഡൽഹി: ( www.truevisionnews.com ) അങ്കമാലി-ശബരി റെയില്‍പാത യാഥാര്‍ഥ്യമാക്കാന്‍ തീരുമാനമായെന്ന് മന്ത്രി വി.അബ്ദുറഹ്മാന്‍. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വിദഗ്ധസംഘം കേരളത്തില്‍ എത്തും.

ജൂലൈയില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങുമെന്നും അബ്ദുറഹ്മാന്‍ പറഞ്ഞു. അതേസമയം, കൂടിക്കാഴ്ചയിൽ സില്‍വര്‍ലൈന്‍ ചര്‍ച്ചയായില്ലെന്ന് മന്ത്രി പറഞ്ഞു. സില്‍വര്‍ലൈന് ബദലായി ഇ.ശ്രീധരൻ നിര്‍ദേശിച്ച പദ്ധതി പരിഗണനയിലാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയില്‍ ഇ.ശ്രീധരന്റെ കത്തും റെയില്‍വേമന്ത്രാലയം പരിശോധിക്കും. ഇ.ശ്രീധരന്‍ ഡല്‍ഹിയിലെത്തി റെയില്‍വേമന്ത്രിയെ കാണും. കൂടിക്കാഴ്ചയ്ക്കു ശേഷം കേന്ദ്രം കേരളത്തെ നിലപാട് അറിയിക്കും. കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് ഇ.ശ്രീധരന്‍ പദ്ധതി കേന്ദ്രത്തിനു സമര്‍പ്പിച്ചത്.

Angamaly-Sabari railway will be made reality Central expert team arrive land acquisition July

Next TV

Top Stories










Entertainment News