ഇപ്പം എങ്ങനെ ഇരിക്കണ് ...; ഡി സി സി ജനറൽ സെക്രട്ടറിക്കൊപ്പം സമരം ചെയ്തയാള്‍ കഞ്ചാവുമായി പിടിയില്‍

ഇപ്പം എങ്ങനെ ഇരിക്കണ് ...; ഡി സി സി ജനറൽ  സെക്രട്ടറിക്കൊപ്പം സമരം ചെയ്തയാള്‍ കഞ്ചാവുമായി പിടിയില്‍
Jun 3, 2025 04:30 PM | By Susmitha Surendran

കൊല്ലം : (truevisionnews.com) കൊല്ലം ഡി സി സി നേതൃത്വവുമായി ജനറൽ സെക്രട്ടറി ഫൈസല്‍ കുളപ്പടത്തിനൊപ്പം സമരങ്ങളിൽ പങ്കെടുത്ത യുവാവ് കഞ്ചാവുമായി പിടിയിൽ. ഇന്നലെ രാത്രിയായിരുന്നു അറസ്റ്റ്. ഡി സി സി നേതൃത്വവുമായി അടുത്ത ബന്ധമുള്ളയാളാണ് അറസ്റ്റിലായത്. നെടുമ്പന ഷാരിയര്‍ (34) ആണ് അറസ്റ്റിലായത്. ഇയാള്‍ കോണ്‍ഗ്രസ് സമരങ്ങളിലും മറ്റും സജീവമായി പങ്കെടുക്കാറുണ്ട്.

മാത്രമല്ല, ഫൈസല്‍ കുളപ്പടം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച സമരത്തിന്റെ ഫോട്ടോയില്‍ മുന്‍നിരയില്‍ തന്നെ ഇയാളുണ്ട്. കോണ്‍ഗ്രസ് നേതൃത്വവുമായുള്ള ബന്ധത്തിന് തെളിവാണിത്. കണ്ണനെല്ലൂര്‍ എസ് ഐ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ രാത്രി പട്രോളിങ്ങിനിടെയാണ് കഞ്ചാവുമായി ഷാരിയര്‍ പൊലീസിന്റെ പിടിയിലായത്.

മുട്ടക്കാവ് ജങ്ഷന് സമീപം അടഞ്ഞുകിടക്കുന്ന കടയ്ക്ക് അരികിൽ ഇയാള്‍ പതുങ്ങി നില്‍ക്കുകയായിരുന്നു. പൊലീസ് വാഹനം കണ്ടയുടനെ ഓടിപ്പോകാനും ശ്രമിച്ചു. തുടര്‍ന്ന് പൊലീസ് ഇയാളെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയും പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്ന് കഞ്ചാവ് കണ്ടെടുക്കുകയുമായിരുന്നു. സി പി ഒമാരായ പ്രമോദ്, വൈശാഖ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.



Man who protested with DCC General Secretary arrested with ganja

Next TV

Related Stories
തലയ്ക്ക് ഏറ് കിട്ടണ്ട....;  ദേശീയ പണിമുടക്ക്, അടൂരിൽ ഹെൽമറ്റ് ധരിച്ച് വാഹനമോടിച്ച് കെഎസ്ആർടിസി ഡ്രൈവർ

Jul 9, 2025 09:40 AM

തലയ്ക്ക് ഏറ് കിട്ടണ്ട....; ദേശീയ പണിമുടക്ക്, അടൂരിൽ ഹെൽമറ്റ് ധരിച്ച് വാഹനമോടിച്ച് കെഎസ്ആർടിസി ഡ്രൈവർ

ദേശീയ പണിമുടക്ക്, അടൂരിൽ ഹെൽമറ്റ് ധരിച്ച് വാഹനമോടിച്ച് കെഎസ്ആർടിസി...

Read More >>
Top Stories










//Truevisionall