പിറന്നത് മഹാരാഷ്ട്ര മണ്ണിൽ; പെൻഗ്വിൻ കുഞ്ഞുങ്ങൾക്ക് മറാഠി പേര് നൽകണം, ആവശ്യവുമായി ബിജെപി

പിറന്നത് മഹാരാഷ്ട്ര മണ്ണിൽ; പെൻഗ്വിൻ കുഞ്ഞുങ്ങൾക്ക് മറാഠി പേര് നൽകണം, ആവശ്യവുമായി  ബിജെപി
Jun 3, 2025 03:07 PM | By VIPIN P V

മുംബൈ: ( www.truevisionnews.com ) മഹാരാഷ്ട്രയിൽ പിറന്ന പെൻഗ്വിൻ കുഞ്ഞുങ്ങൾക്ക് മറാത്തി പേരിടണമെന്ന ആവശ്യവുമായി ബി.ജെ.പി. മഹാരാഷ്ട്രയിലെ മൃഗശാലയിൽ പിറന്ന പെൻഗ്വിനാണ് മറാത്തി പേരിടണമെന്ന് ആവശ്യം ഉയർത്തിയിരിക്കുന്നത്. ഇക്കാര്യമാവശ്യപ്പെട്ട് ബി.ജെ.പി പ്രതിഷേധവും തുടങ്ങിയിട്ടുണ്ട്.

റാണി ബൗഗ് മൃഗശാലക്ക് മുന്നിലാണ് പ്രതിഷേധം. ബൈക്കുള നിയമസഭ മണ്ഡലം സ്ഥാനാർഥി നിതിൻ ബാൻകറിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ അരങ്ങേറിയത്. മൃഗശാലയിലേക്ക് വിദേശത്ത് നിന്നാണ് പെൻഗ്വിനുകളെ എത്തിച്ചത്. അതുകൊണ്ട് അവക്ക് ഇംഗ്ലീഷ് പേര് നൽകുന്നതിൽ തെറ്റില്ല.

എന്നാൽ, മഹാരാഷ്ട്രയിൽ ജനിച്ച പെൻഗ്വിൻ കുഞ്ഞിന് മറാത്തി പേര് നൽകണമെന്ന് അ​ദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ബ്രിഹാൻ മുംബൈ കോർപറേഷനോട് നിരന്തരമായി ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാൻ അവർ തയാറായില്ലെന്ന് ബി.ജെ.പി നേതാവ് കുറ്റപ്പെടുത്തുന്നു. പെൻഗ്വിനുകൾക്ക് മറാത്തി പേരിടുന്നതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. മഹാരാഷ്ട്രയിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മറാത്ത വികാരം കത്തിക്കുകയാണ് ബി.ജെ.പി.

Born in Maharashtra BJP wants penguin chicks given Marathi names

Next TV

Related Stories
അവസാന 'നിമിഷം' ഫലം കണ്ടു, നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം; സ്ഥിരീകരിച്ച് കേന്ദ്രം

Jul 15, 2025 02:09 PM

അവസാന 'നിമിഷം' ഫലം കണ്ടു, നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം; സ്ഥിരീകരിച്ച് കേന്ദ്രം

യെമനിൽ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം സ്ഥിരീകരിച്ച്...

Read More >>
വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത.....! ഇനി മുതൽ ബസ് യാത്ര സൗജന്യമാക്കുന്നു, വാഗ്ദാനം പാലിച്ച് കര്‍ണാടക സർക്കാർ

Jul 15, 2025 11:41 AM

വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത.....! ഇനി മുതൽ ബസ് യാത്ര സൗജന്യമാക്കുന്നു, വാഗ്ദാനം പാലിച്ച് കര്‍ണാടക സർക്കാർ

നിതകള്‍ക്കുപിന്നാലെ കര്‍ണാടകത്തില്‍ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും ബസ് യാത്ര...

Read More >>
സ്ഥിതി ഏറെ സങ്കീർണ്ണം, നിമിഷപ്രിയയുടെ മോചനം; വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നുമില്ല

Jul 15, 2025 07:40 AM

സ്ഥിതി ഏറെ സങ്കീർണ്ണം, നിമിഷപ്രിയയുടെ മോചനം; വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നുമില്ല

യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ....

Read More >>
ഇന്ന് നിർണായകം....നിമിഷപ്രിയയുടെ മോചനം: ദയാധനം സ്വീകരിച്ച് മാപ്പ് നൽകണമെന്ന നിർദേശത്തോട് പ്രതികരിക്കാതെ യമൻ പൗരന്റെ കുടുംബം, ചർച്ച ഇന്നും തുടരും

Jul 15, 2025 06:04 AM

ഇന്ന് നിർണായകം....നിമിഷപ്രിയയുടെ മോചനം: ദയാധനം സ്വീകരിച്ച് മാപ്പ് നൽകണമെന്ന നിർദേശത്തോട് പ്രതികരിക്കാതെ യമൻ പൗരന്റെ കുടുംബം, ചർച്ച ഇന്നും തുടരും

യെമനിലെ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച വിഷയത്തിൽ ചര്‍ച്ച ഇന്നും തുടരുമെന്ന് പ്രതിനിധി...

Read More >>
Top Stories

//Truevisionall