നിലമ്പൂർ: (truevisionnews.com) പി.വി അൻവറുമായി ഇനി ചർച്ച വേണ്ടെന്ന് യുഡിഎഫിൽ തീരുമാനം. നേതാക്കളാരും പി വി അൻവറുമായി ഇനി ചർച്ച നടത്തില്ലെന്നും അൻവർ തിരുത്തി വന്നാൽ മാത്രം ചർച്ച മതിയെന്നുമാണ് തീരുമാനം. അൻവറിന്റെ ആരോപണങ്ങളെ അവഗണിച്ച് മുന്നോട്ട് പോകാനും ധാരണയായി.
പി.വി.അൻവർ തിരുത്തിയാൽ യുഡിഎഫിൽ എത്തിക്കാൻ ഇനിയും ശ്രമം തുടരുമെന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ.സുധാകരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പാർട്ടി പിന്തുണയോടെ തന്നെ അൻവറിനെ പാർട്ടിയിലെത്തിക്കാൻ ശ്രമം നടത്തുമെന്നായിരുന്നു സുധാകരന്റെ പ്രതികരണം. അൻവർ അയഞ്ഞിരുന്നെങ്കിൽ സതീശനും അയഞ്ഞേനെ. അൻവറിന്റെ വോട്ടില്ലെങ്കിലും നിലമ്പൂരിൽ യുഡിഎഫ് ജയിക്കുമെന്നും സുധാകരൻ കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
.gif)
UDF decided not hold any further discussions PVAnwar.
