'വോട്ടർമാർ കരുതിയിരിക്കുക, പച്ച വെള്ളത്തിന് തീ പിടിപ്പിക്കുന്ന വ്യാജ പ്രചാരണങ്ങളുമായി സി.പി.എം ഇറങ്ങിയിട്ടുണ്ട്' - രാഹുൽ മാങ്കൂട്ടത്തിൽ

 'വോട്ടർമാർ കരുതിയിരിക്കുക, പച്ച വെള്ളത്തിന് തീ പിടിപ്പിക്കുന്ന വ്യാജ പ്രചാരണങ്ങളുമായി സി.പി.എം ഇറങ്ങിയിട്ടുണ്ട്' - രാഹുൽ മാങ്കൂട്ടത്തിൽ
May 31, 2025 02:40 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്‍റെ പേരിൽ വ്യാജ പോസ്റ്ററുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. കാഫിർ സ്ക്രീൻ ഷോട്ട് ഇറക്കിയവർ വ്യാജ പ്രചാരണങ്ങളുടെ മെഷീൻ ഓണാക്കിയിട്ടുണ്ടെന്ന് രാഹുൽ എഫ്.ബി. പോസ്റ്റിൽ കുറിച്ചു.

'നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ സ്ഥാനാർഥിയെ പിൻവലിക്കണം - രാഹുൽ മാങ്കൂട്ടത്തിൽ' എന്നാണ് രാഹുൽ എഫ്.ബി പേജിൽ പങ്കുവെച്ച പോസ്റ്ററിലുള്ളത്. ഡി.വൈ.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറിയും നന്നമുക്ക് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും നിലവിൽ സി.പി.എം ഇടപ്പാൾ ഏരിയ സെക്രട്ടറിയുമായ ടി. സത്യനാണ് പോസ്റ്റർ പ്രചരിപ്പിച്ചതെന്ന് രാഹുൽ പറയുന്നു.

നിലമ്പൂരിലെ പ്രബുദ്ധ വോട്ടർമാർ കരുതിയിരിക്കുക, പച്ച വെള്ളത്തിന് തീ പിടിപ്പിക്കുന്ന വ്യാജ പ്രചാരണങ്ങളുമായി സി.പി.എം ഇറങ്ങിയിട്ടുണ്ട്. കൊള്ളാവുന്ന അഭ്യന്തര മന്ത്രിയല്ലെങ്കിലും വ്യാജ പ്രചാരകനെതിരെ പരാതി നൽകിയിട്ടുണ്ടെന്നും രാഹുൽ പോസ്റ്റിലൂടെ അറിയിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

കാഫിർ സ്ക്രീൻ ഷോട്ട് ഇറക്കിയവന്മാർ അവരുടെ വ്യാജ പ്രചാരണങ്ങളുടെ മെഷീൻ ഓണാക്കിയിട്ടിട്ടുണ്ട്. ഞാൻ പറഞ്ഞിട്ടില്ലാത്ത, ഈ മാധ്യമ സ്ഥാപനം ഇറക്കിയിട്ടില്ലാത്ത പോസ്റ്റർ വ്യാജമായി ഉണ്ടാക്കി പ്രചരിപ്പിക്കുന്നത് അന്തമില്ലാത്ത സൈബർ കീടങ്ങൾ മാത്രമല്ല. ഇത് പ്രചരിപിച്ച ഈ സത്യൻ T എന്ന 'മഹാൻ' CPIM ഇടപ്പാൾ ഏരിയ സെക്രട്ടറിയാണ്. ഈ 'മഹാൻ' DYFI മുൻ ജില്ലാ സെക്രട്ടറിയും നന്നമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ആയിരുന്നു. ഈ മാന്യ വ്യാജ പ്രചാരകനെതിരെ കേസ് കൊടുത്തിട്ടുണ്ട്.

കേസ് കൊടുത്തത് കൊണ്ട് എന്തെങ്കിലും കാര്യമുണ്ടാകാൻ കൊള്ളാവുന്ന അഭ്യന്തര മന്ത്രി ഉണ്ടായിട്ടല്ല എങ്കിലും കൊടുത്തു എന്ന് മാത്രം. നിലമ്പൂരിലെ പ്രബുദ്ധ വോട്ടറുമാർ കരുതിയിരിക്കുക പച്ച വെള്ളത്തിന് തീ പിടിപ്പിക്കുന്ന വ്യാജ പ്രചാരണങ്ങളുമായി സിപിഎം ഇറങ്ങിയിട്ടുണ്ട്… 


Rahulmankoottathil responds fake posters his name regarding Nilambur by election

Next TV

Related Stories
മംഗളൂരുവിലെ വിഷ വാതക ചോര്‍ച്ച: മരിച്ച കോഴിക്കോട് കക്കോടി സ്വദേശിയുടെ മൃതദേഹം വീട്ടിലെത്തിച്ചു

Jul 13, 2025 08:16 AM

മംഗളൂരുവിലെ വിഷ വാതക ചോര്‍ച്ച: മരിച്ച കോഴിക്കോട് കക്കോടി സ്വദേശിയുടെ മൃതദേഹം വീട്ടിലെത്തിച്ചു

മംഗളൂരുവിലെ വിഷ വാതക ചോര്‍ച്ച: മരിച്ച കോഴിക്കോട് കക്കോടി സ്വദേശിയുടെ മൃതദേഹം...

Read More >>
എച്ച്.ഐ.വി. ബാധിച്ച് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ തൂങ്ങിമരിച്ചു

Jul 13, 2025 08:10 AM

എച്ച്.ഐ.വി. ബാധിച്ച് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ തൂങ്ങിമരിച്ചു

രാജപുരത്ത് എച്ച്.ഐ.വി. ബാധിച്ച് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍...

Read More >>
സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് സ്റ്റാഫ് ആത്മഹത്യ ചെയ്ത നിലയിൽ

Jul 13, 2025 07:51 AM

സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് സ്റ്റാഫ് ആത്മഹത്യ ചെയ്ത നിലയിൽ

സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് സ്റ്റാഫിനെ ആത്മഹത്യ ചെയ്ത നിലയിൽ...

Read More >>
തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രി കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടി രോഗി , പരിക്ക്

Jul 13, 2025 07:43 AM

തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രി കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടി രോഗി , പരിക്ക്

തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രി കെട്ടിടത്തില്‍ നിന്നു രോഗി താഴേക്ക്...

Read More >>
Top Stories










Entertainment News





//Truevisionall