വാട്സ് ആപ്പ് ചാറ്റിൽ മുഴുവൻ ലഹരി കച്ചവടം, പേരുകൾ കണ്ട് ഞെട്ടി അന്വേഷണ സംഘം; യാസറിനെ തെരഞ്ഞെത്തിയവർക്ക് കിട്ടിയത് റിൻസിയെക്കൂടി

വാട്സ് ആപ്പ് ചാറ്റിൽ മുഴുവൻ ലഹരി കച്ചവടം, പേരുകൾ കണ്ട് ഞെട്ടി അന്വേഷണ സംഘം; യാസറിനെ തെരഞ്ഞെത്തിയവർക്ക് കിട്ടിയത് റിൻസിയെക്കൂടി
Jul 13, 2025 07:07 AM | By Athira V

കൊച്ചി: ( www.truevisionnews.com) കൊച്ചിയിൽ പിടിയിലായ റിൻസി മുംതാസ് ഇടപാട് നടത്തിയവരുടെ ലിസ്റ്റ് പൊലീസിന് ലഭിച്ചു. സിനിമ മേഖലയിലെ പ്രമുഖർക്ക് വരെ റിൻസി ലഹരിയെത്തിച്ചെന്നാണ് പൊലീസ് പറയുന്നത്. എംഡിഎംഎ മാത്രമല്ല കൊക്കെയ്നും സിനിമാക്കാർക്കായി എത്തിച്ചെന്ന് അന്വേഷണസംഘം പറയുന്നു. പണിമുടക്ക് ദിവസം കാക്കനാട്ടെ ഫ്ലാറ്റിൽ പരിശോധന നടത്തുമ്പോൾ ഡാൻസാഫിന്‍റെ ലക്ഷ്യം റിൻസിയായിരുന്നില്ല.

ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരിയെത്തിക്കുന്നവരിൽ പ്രധാനിയായ യാസർ അറഫാത്തിനെ തെരഞ്ഞെത്തിയവർക്ക് കിട്ടിയ ബോണസായിരുന്നു റിൻസി മുംതാസ്. യാസറിനൊപ്പം ഫ്ലാറ്റിലുണ്ടായിരുന്ന റിൻസിയുടെ ഫോൺ പരിശോധിച്ച ഡാൻസാഫ് ഞെട്ടി. വാട്സ് ആപ്പ് ചാറ്റുകളിൽ വൻതോതിൽ ലഹരി വാങ്ങിയതിന്‍റെയും വിറ്റതിന്‍റെയും കണക്കുകളാണ് ഉണ്ടായിരുന്നത്.

ഇടപാടുകാർ സിനിമാരംഗത്തെ പ്രമുഖരാണ്. പണം കൈമാറാൻ ഗൂഗിൾ പേ മുതൽ ക്രിപ്റ്റോ കറൻസി വരെ ഉപയോഗിച്ചിട്ടുണ്ട്. പത്ത് ലക്ഷം രൂപയുടെ ലഹരി കൈമാറ്റം റിൻസി നടത്തിയെന്ന് ഇതുവരെ ശേഖരിച്ച രേഖകളിലുണ്ട്. എംഡിഎംഎ മാത്രമല്ല, വില കൂടിയ കൊക്കെയ്നും യാസർ വഴി റിൻസി കൊച്ചിയിലെത്തിച്ചു. രാസലഹരിയുടെ സിനിമാ കണക്ഷനും ഉപയോഗിക്കുന്നവരുടെ ലിസ്റ്റും റിൻസി പൊലീസിന് കൈമാറിയിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും.

യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും താരമാണ് കോഴിക്കോട് ഫറൂഖ് സ്വദേശിനി റിന്‍സി മുംതാസ്. മലയാള സിനിമയിലെ യുവ താരങ്ങള്‍ക്കിടയില്‍ സുപരിചിത. അടുത്ത കാലത്തിറങ്ങിയ പല ചിത്രങ്ങളുടെയും പ്രമോഷനും, മറ്റ് പ്രചാരണ പരിപാടികളും ഏറ്റെടുത്ത് നടത്തിയിരുന്നു. റിന്‍സിയുടെ സഹായിയായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അറസ്റ്റിലായ യാസര്‍ അറാഫത്ത്. ലഹരി എത്തിച്ചു നല്‍കിയതും വേണ്ടവര്‍ക്ക് കൈമാറുന്നതുമെല്ലാം യാസറായിരുന്നു. സിനിമാ പി.ആര്‍ കമ്പനിയായ ഒബ്സ്ക്യൂറ എന്‍റര്‍ടെയിന്‍മെന്റിന്‍റെ ഭാഗമായിരുന്നു റിന്‍സി. ലഹരിക്കേസില്‍ അറസ്ററ്റിലായതോടെ റിന്‍സിയെ ഒബ്ക്യൂറ തള്ളിപ്പറഞ്ഞു.

Police receive list of people involved in Rinsi Mumtaz deal, arrested in Kochi

Next TV

Related Stories
പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി

Jul 13, 2025 02:31 PM

പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന്...

Read More >>
കോൺഗ്രസ് കൊടിമരം തകർത്ത് വീഡിയോ റീൽസാക്കിയ ഡി വൈ എഫ് ഐ പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ

Jul 13, 2025 02:20 PM

കോൺഗ്രസ് കൊടിമരം തകർത്ത് വീഡിയോ റീൽസാക്കിയ ഡി വൈ എഫ് ഐ പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ

അടൂരിൽ കോൺഗ്രസ് കൊടിമരം തകർത്ത ഡി വൈ എഫ് ഐ പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ....

Read More >>
സമരങ്ങൾക്ക് 'ഒടുക്കം'; കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം

Jul 13, 2025 01:47 PM

സമരങ്ങൾക്ക് 'ഒടുക്കം'; കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക്...

Read More >>
മലപ്പുറം മങ്കടയിൽ തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

Jul 13, 2025 01:31 PM

മലപ്പുറം മങ്കടയിൽ തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

മലപ്പുറം മങ്കടയിൽ തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം...

Read More >>
നോവ് ഉണങ്ങാതെ ..... ഒന്നരമാസം മുന്‍പ് ഭര്‍ത്താവ് മരിച്ചു; ഇപ്പോള്‍ കുഞ്ഞുമക്കളും, ഒന്നുമറിയാതെ ആശുപത്രിക്കിടക്കയില്‍ എല്‍സി

Jul 13, 2025 12:34 PM

നോവ് ഉണങ്ങാതെ ..... ഒന്നരമാസം മുന്‍പ് ഭര്‍ത്താവ് മരിച്ചു; ഇപ്പോള്‍ കുഞ്ഞുമക്കളും, ഒന്നുമറിയാതെ ആശുപത്രിക്കിടക്കയില്‍ എല്‍സി

പാലക്കാട് ചിറ്റൂർ അപകടം , ഒന്നരമാസം മുന്‍പ് ഭര്‍ത്താവ് മരിച്ചു; ഇപ്പോള്‍ കുഞ്ഞുമക്കളും, ഒന്നുമറിയാതെ ആശുപത്രിക്കിടക്കയില്‍...

Read More >>
Top Stories

//Truevisionall