കുട്ടികളുടെ പ്രായത്തിനനുസരിച്ച് ശാരീരിക, ബൗദ്ധിക വളര്‍ച്ചയറിയാൻ; അങ്കണവാടിയില്‍ ഇനി 'കുഞ്ഞൂസ് കാര്‍ഡ്';

കുട്ടികളുടെ പ്രായത്തിനനുസരിച്ച് ശാരീരിക, ബൗദ്ധിക വളര്‍ച്ചയറിയാൻ; അങ്കണവാടിയില്‍ ഇനി 'കുഞ്ഞൂസ് കാര്‍ഡ്';
May 31, 2025 12:05 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) അങ്കണവാടി പ്രീസ്‌കൂള്‍ കുട്ടികളുടെ വികാസ മേഖലകളുടെ പുരോഗതി വിലയിരുത്തുന്നതിനായി വനിത ശിശു വികസന വകുപ്പ് തയ്യാറാക്കിയ 'കുഞ്ഞൂസ് കാര്‍ഡ്' ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു. കുട്ടികളുടെ വികാസ മേഖലകള്‍ ഉള്‍പ്പെടുത്തികൊണ്ട് ജെന്‍ഡര്‍ ന്യൂട്രല്‍ ആയ കാര്‍ഡ് ആണ് പുതിയതായി തയ്യാറാക്കിയിരിക്കുന്നത്.

ഒരു കുഞ്ഞിനെ അമ്മ മാത്രമല്ല അറിയേണ്ടത്. കുടുംബത്തില്‍ കുഞ്ഞുമായി ബന്ധപ്പെട്ടിരിക്കുന്ന ഓരോ വ്യക്തിയും കുഞ്ഞിന്റെ വളര്‍ച്ചയില്‍ വരുന്ന മാറ്റങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. അത് ഉള്‍ക്കൊണ്ടാണ് പുതിയ അസ്സസ്‌മെന്റ് കാര്‍ഡ് പുറത്തിറക്കിയത്.

കുട്ടികളുടെ വിവിധ വികാസ മേഖലകളായ ശാരീരിക ചാലക വികാസം, വൈജ്ഞാനിക വികാസം, ഭാഷാ വികാസം, സാമൂഹിക വൈകാരിക വികാസം, ക്രിയാത്മക-സര്‍ഗാത്മക വികാസം, ജീവിത നൈപുണ്യ വികാസം എന്നിവ ഉള്‍പ്പെടുന്ന ആകര്‍ഷകമായ കാര്‍ഡ് ആണ് പുറത്തിറക്കിയത്. വളർച്ചാവ്യതിയാനങ്ങൾ കണ്ടെത്തുന്നതിന് കുട്ടിയുടെ ഇന്ദ്രിയവികാസം കൂടി തിരിച്ചറിയേണ്ടതുണ്ട്. അതിനായി സംസാരം, കേൾവി, കാഴ്ച, ചലനം, ശ്രദ്ധ എന്നിവ സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തും.

ദന്താരോഗ്യവും വിലയിരുത്തും. മൂന്നുമാസം കൂടുമ്പോൾ കുഞ്ഞിന്റെ വളർച്ചയും വികാസവും വിലയിരുത്തേണ്ടതിനാൽ ഉയരവും തൂക്കവും നാലുതവണയായി കാർഡിൽ രേഖപ്പെടുത്തും. കുഞ്ഞിന് ഉണ്ടാകാൻ സാധ്യതയുള്ള അലർജി, കുത്തിവെപ്പിന്റെ വിവരങ്ങൾ, ഹാജർ നിലവാരം, ജനനസമയത്തുള്ള ഭാരം, നീളം, തലയുടെ ചുറ്റളവ്, രക്തഗ്രൂപ്പ്, ആധാർ നമ്പർ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ കാർഡിൽ ചേർക്കും.

സാമൂഹിക വൈകാരിക- ഭാഷാ-വൈജ്ഞാനിക - ശാരീരിക വികാസം എന്നിവ അങ്കണവാടി പ്രവർത്തകർ മൂന്നുനിറങ്ങളിലുള്ള ബബിളുകളായി രേഖപ്പെടുത്തുന്നു. കുഞ്ഞിന് സ്വയം ചെയ്യാവുന്നവയാണ് പ്രവർത്തനങ്ങളെങ്കിൽ പച്ച, സഹായത്തോടെ ചെയ്യുന്നുവെങ്കിൽ മഞ്ഞ, സാധിക്കുന്നില്ലാ എങ്കിൽ ചുവപ്പ് എന്നിവയാണ് ബബിളുകൾ.

കുഞ്ഞിന് ഏതെങ്കിലും പ്രവർത്തനം സാധിക്കുന്നില്ല എന്ന് തിരിച്ചറിയുമ്പോൾ വിദഗ്ധ പരിശോധനയ്ക്കായി റഫറൽ സേവനവും നൽകാം. അങ്കണവാടി പ്രവർത്തകർക്കും രക്ഷാകർത്താക്കൾക്കും ഇതുവഴി കുട്ടിയുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് ആവശ്യമായ ഇടപെടലുകൾ മുൻകൂട്ടി നടത്താൻ കഴിയും. ആരോഗ്യവകുപ്പിന്റെയും വനിത-ശിശുവികസന വകുപ്പിന്റെയും ഇടപെടലിനും കാർഡ് സഹായിക്കും.

Kunjus Card now available Anganwadi track physical and intellectual development children according their age

Next TV

Related Stories
അമ്മ വഴക്കു പറഞ്ഞതിൽ മനോവിഷമം; പാലക്കാട് വിദ്യാ൪ത്ഥി തൂങ്ങിമരിച്ച നിലയിൽ

Jun 1, 2025 08:09 PM

അമ്മ വഴക്കു പറഞ്ഞതിൽ മനോവിഷമം; പാലക്കാട് വിദ്യാ൪ത്ഥി തൂങ്ങിമരിച്ച നിലയിൽ

പാലക്കാട് വിദ്യാ൪ത്ഥിയെ തൂങ്ങിമരിച്ച നിലയിൽ...

Read More >>
'കാണണമെന്ന് പറഞ്ഞ് രാഹുലിനെ അൻവർ വിളിച്ചുവരുത്തിയതാണ്, ആ വിഷയം അവിടെ അവസാനിച്ചു' - ഷാഫി പറമ്പിൽ

Jun 1, 2025 08:02 PM

'കാണണമെന്ന് പറഞ്ഞ് രാഹുലിനെ അൻവർ വിളിച്ചുവരുത്തിയതാണ്, ആ വിഷയം അവിടെ അവസാനിച്ചു' - ഷാഫി പറമ്പിൽ

രാഹുൽ മാങ്കൂട്ടത്തിൽ പി.വി അൻവറിനെ കണ്ട വിഷയത്തിൽ പ്രതികരിച്ച് ഷാഫി...

Read More >>
Top Stories