ഡിവൈഎഫ്ഐ പ്രവർത്തകൻ കുമ്പളങ്ങാട് ബിജു വധക്കേസ്: എട്ട് ആർ എസ് എസ് പ്രവർത്തകർക്ക് ജീവപര്യന്തം

ഡിവൈഎഫ്ഐ പ്രവർത്തകൻ കുമ്പളങ്ങാട് ബിജു വധക്കേസ്: എട്ട് ആർ എസ് എസ് പ്രവർത്തകർക്ക് ജീവപര്യന്തം
May 31, 2025 04:05 PM | By VIPIN P V

തൃശ്ശൂർ : ( www.truevisionnews.com ) ഡിവൈഎഫ്ഐ പ്രവർത്തകൻ കുമ്പളങ്ങാട് ബിജുവിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ എട്ട് ആർഎസ്എസ് പ്രവർത്തകർക്കും ജീവപര്യന്തം തടവ് ശിക്ഷ. തൃശൂർ മൂന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്. കേസിൽ 9 പ്രതികളാണ് ആകെയുള്ളത്. 2010ലാണ് കേസിന് ആസ്പദമായ സംഭവം.

പ്രതികളായ ജയേഷ്, സുമേഷ്, സെബാസ്റ്റ്യൻ, ജോൺസൺ, ബിജു, , രവി, സജീഷ്, സുനീഷ്, സനീഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഇതിൽ ആറാം പ്രതി രവി മരണപ്പെട്ടിരുന്നു. 2010 മെയ് 16നാണ് തൃശൂർ കുമ്പളങ്ങാട് വായനശാലയ്ക്ക് മുന്നിൽ വെച്ചായിരുന്നു കൊലപാതകം. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.

ബിജുവിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച കുമ്പളങ്ങാട് പന്തലങ്ങാട്ട് ജിനീഷിന് (39) പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ ജിനീഷ് അടക്കം 24 സാക്ഷികളെ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും വിസ്തരിച്ചു.

82 രേഖകളും വാളുകളും അടക്കം 23 തൊണ്ടി മുതലുകളും ഹാജരാക്കി. വടക്കാഞ്ചേരി സിഐ ആയിരുന്ന ടി.എസ്.സിനോജ് ആണ് കേസന്വേഷണം നടത്തി കുറ്റത്രം സമർപ്പിച്ചത്. വിധി പറയാനായി കേസ് 20 തവണ മാറ്റിവെച്ചിരുന്നു.

DYFI activist Kumbalangad Biju murder case Eight RSS activists get life imprisonment

Next TV

Related Stories
അടൂരിൽ സിപിഐ പ്രവർത്തകന് വെട്ടേറ്റു; പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

Jul 11, 2025 06:56 AM

അടൂരിൽ സിപിഐ പ്രവർത്തകന് വെട്ടേറ്റു; പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

അടൂരിൽ സിപിഐ പ്രവർത്തകന് വെട്ടേറ്റു, പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്...

Read More >>
'പത്തു ലക്ഷം നൽകണം അല്ലെങ്കിൽ മകനെയും കൊല്ലും'; സ്കൂള്‍ പ്രിന്‍സിപ്പളിനെ കൊലപ്പെടുത്തിയ വിദ്യാര്‍ത്ഥികളുടെ ഭീഷണി

Jul 10, 2025 11:26 PM

'പത്തു ലക്ഷം നൽകണം അല്ലെങ്കിൽ മകനെയും കൊല്ലും'; സ്കൂള്‍ പ്രിന്‍സിപ്പളിനെ കൊലപ്പെടുത്തിയ വിദ്യാര്‍ത്ഥികളുടെ ഭീഷണി

ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ സ്കൂള്‍ പ്രിന്‍സിപ്പളിനെ കൊലപ്പെടുത്തിയ വിദ്യാര്‍ത്ഥികളുടെ...

Read More >>
'മകൾക്ക് ഇൻസുലിൻ വാങ്ങാൻ പോലും പണമില്ല'; ഫേസ്ബുക്ക് ലൈവിൽ വന്നതിന് പിന്നാലെ പിതാവ് ജീവനൊടുക്കി

Jul 10, 2025 09:07 PM

'മകൾക്ക് ഇൻസുലിൻ വാങ്ങാൻ പോലും പണമില്ല'; ഫേസ്ബുക്ക് ലൈവിൽ വന്നതിന് പിന്നാലെ പിതാവ് ജീവനൊടുക്കി

മകൾക്ക് ഇൻസുലിൻ വാങ്ങാനായി സഹായം അഭ്യർഥിച്ചതിന് പിന്നാലെ യു.പി വ്യവസായി ആത്മഹത്യ...

Read More >>
Top Stories

GCC News

//Truevisionall