(truevisionnews.com) കോട്ടയത്ത് മേൽക്കൂരയുടെ കോൺക്രീറ്റ് സ്ലാബ് ഇളകി വീണ് നഗരസഭാ സൂപ്രണ്ടിന് പരിക്കേറ്റു. കോട്ടയം നഗരസഭാ കുമാരനെല്ലൂർ സോണൽ ഓഫീസ് സൂപ്രണ്ട് ശ്രീകുമാറിനാണ് സാരമായി പരിക്കേറ്റത്. സൂപ്രണ്ട് ഇരിക്കുന്ന ക്യാബിനിന്റെ മേൽകൂരയുടെ ഭാഗമാണ് മഴയെ തുടർന്ന് ഇടിഞ്ഞുവീണത്.
ഓഫീസിനുള്ളിൽ സൂക്ഷിച്ചിരുന്ന നിരവധി സാധനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.കുമാരനല്ലൂരിൽ പ്രവർത്തിക്കുന്ന കോട്ടയം നഗരസഭയുടെ സോണൽ ഓഫീസിൽ ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം.
.gif)
വ്യാപകമായ മഴയെ തുടർന്ന് സംസ്ഥാന വ്യാപകമായി പ്രദേശത്ത് കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ശക്തമായ കാറ്റിൽ മരം റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. ചങ്ങനാശ്ശേരി പാറേൽ പള്ളിക്കും എസ് ബി സ്കൂളിനും ഇടയിൽ വാഴൂർ റോഡിലേക്കാണ് തണൽമരം കടപുഴകി വീണത്.
Kottayam Municipality Superintendent injured after concrete slab falls
