കോഴിക്കോട്: ( www.truevisionnews.com ) വിലങ്ങാട് വില്ലേജ് ഓഫീസിന് മുന്നില്‍ ദുരിതാശ്വാസ ക്യാമ്പിലുള്ള ഉരുൾപൊട്ടൽ ദുരിതബാധിതര്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു. ഉരുള്‍ പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു, സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ വൈകുന്നു, സര്‍ക്കാര്‍ പുറത്തിറക്കിയ ദുരിത ബാധിതരുടെ ലിസ്റ്റില്‍ പേരില്ല തുടങ്ങിയ ആരോപണങ്ങളുമായി ദുരിത ബാധിതര്‍ വിലങ്ങാട് വില്ലേജ് ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.
വിലങ്ങാട് സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ അന്‍പതിലേറെ പേരാണ് പ്രതിഷേധം നടത്തുന്നത്. രണ്ട് ദിവസം മുമ്പ് പ്രതിഷേധക്കാര്‍ വില്ലേജ് ഓഫീസ് പൂട്ടി ഇടുകയും സ്ഥലത്തെത്തിയ തഹസില്‍ദാര്‍ ഉള്‍പ്പെടെ ഉള്ളവരെ തടയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പ്രതിഷേധം നടത്തുന്നത്.
Landslide victims relief camp protest front Vilangad VillageOffice
