വാക്കുതർക്കം കൊലയിലേക്ക് ....; ഡല്‍ഹിയില്‍ സുഹൃത്തുക്കള്‍ തമ്മില്‍ പരസ്പരം കുത്തി കൊലപ്പെടുത്തി

വാക്കുതർക്കം കൊലയിലേക്ക് ....; ഡല്‍ഹിയില്‍ സുഹൃത്തുക്കള്‍ തമ്മില്‍ പരസ്പരം കുത്തി കൊലപ്പെടുത്തി
Jul 14, 2025 08:21 AM | By Athira V

ന്യൂ ഡല്‍ഹി: ( www.truevisionnews.com ) ഡല്‍ഹിയില്‍ സുഹൃത്തുക്കള്‍ തമ്മില്‍ പരസ്പരം കുത്തി കൊലപ്പെടുത്തി. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ തിലക് നഗറിലാണ് സംഭവം. സംഭവത്തില്‍ രണ്ട് ആണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു. ആരിഫ്, സന്ദീപ് എന്നീ പേരുള്ള രണ്ട് പേരാണ് കൊല്ലപ്പെട്ടത്. തിലക് നഗറിലെ ഒരു പാര്‍ക്കിൽ ഇന്ന് പുലർച്ചെയാണ് കത്തികുത്ത് ഉണ്ടായത്.

ഖ്യാല ബി ബ്ലോക്കില്‍ താമസിച്ചിരുന്ന കൊല്ലപ്പെട്ട ആരിഫും സന്ദീപും ബന്ധുകള്‍ ആയിരുന്നു. ഇരുവരും തമ്മില്‍ നല്ല സൗഹൃദവുമുണ്ടായിരുന്നു. പാര്‍ക്കില്‍ കത്തിയുമായി വന്ന ഇരുവരും തര്‍ക്കത്തിനിടയില്‍ പരസ്പരം കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. സന്ദീപിന് വസ്തു ബിസിനസ്സ് ഉണ്ടായിരുന്നു ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും സംഭവമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

കൊലപാതകത്തിനുള്ള ശിക്ഷ (ഭാരതീയ ന്യായ സംഹിത പ്രകാരം)
  • BNS സെക്ഷൻ 101 (മുൻപ് IPC സെക്ഷൻ 302): കൊലപാതകത്തിനുള്ള ശിക്ഷയെക്കുറിച്ചാണ് ഇത് പ്രതിപാദിക്കുന്നത്.
  • മരണശിക്ഷ (Death Penalty): ഏറ്റവും ഗുരുതരമായ കൊലപാതകങ്ങൾക്കും "അപൂർവത്തിൽ അപൂർവമായ" (rarest of rare) കേസുകളിലും ഇത് നൽകാവുന്നതാണ്.
  • ജീവപര്യന്തം തടവ് (Imprisonment for Life): മിക്ക കൊലപാതക കേസുകളിലും നൽകുന്ന പ്രധാന ശിക്ഷയാണിത്.
  • പിഴ (Fine): തടവ് ശിക്ഷയോടൊപ്പം പിഴയും ഈടാക്കാവുന്നതാണ്.
  • കൂട്ടക്കൊല (Lynching) (BNS സെക്ഷൻ 103(2)): അഞ്ച് അതിലധികമോ ആളുകൾ ഒരുമിച്ചു ചേർന്ന് വംശം, ജാതി, മതം, ലിംഗഭേദം, ജന്മസ്ഥലം, ഭാഷ, വ്യക്തിപരമായ വിശ്വാസം അല്ലെങ്കിൽ മറ്റേതെങ്കിലും കാരണങ്ങളാൽ കൊലപാതകം നടത്തിയാൽ, ആ സംഘത്തിലെ ഓരോ അംഗത്തിനും മരണശിക്ഷയോ, ജീവപര്യന്തം തടവോ അല്ലെങ്കിൽ കുറഞ്ഞത് ഏഴ് വർഷത്തിൽ കുറയാത്ത തടവോ ലഭിക്കുന്നതാണ്.
  • ജീവപര്യന്തം തടവ് അനുഭവിക്കുന്ന തടവുകാരൻ കൊലപാതകം ചെയ്താൽ (BNS സെക്ഷൻ 104): ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ഒരാൾ കൊലപാതകം ചെയ്താൽ, അയാൾക്ക് മരണശിക്ഷ ലഭിക്കാം.

Friends stabbed each other to death in Delhi

Next TV

Related Stories
ആളെഴിഞ്ഞ വീട്ടിലെത്തിച്ച് കെട്ടിയിട്ട് മര്‍ദ്ദനം; കോഴിക്കോട് സ്വദേശിയായ യുവാവിനെ അഞ്ചംഗ സംഘം തട്ടികൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതായി പരാതി

Jul 14, 2025 03:44 PM

ആളെഴിഞ്ഞ വീട്ടിലെത്തിച്ച് കെട്ടിയിട്ട് മര്‍ദ്ദനം; കോഴിക്കോട് സ്വദേശിയായ യുവാവിനെ അഞ്ചംഗ സംഘം തട്ടികൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതായി പരാതി

കോഴിക്കോട് മാങ്കാവ് സ്വദേശി യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി....

Read More >>
ഗുളിക വിഴുങ്ങി; തിരുവനന്തപുരം ശ്രീചിത്ര ഹോമിലെ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു

Jul 14, 2025 01:24 PM

ഗുളിക വിഴുങ്ങി; തിരുവനന്തപുരം ശ്രീചിത്ര ഹോമിലെ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം ശ്രീചിത്ര ഹോമിലെ മൂന്ന് കുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു....

Read More >>
കണ്ണൂരിൽ റിവർ വ്യൂ പോയന്റിൽ ആയുധവുമായെത്തി നാട്ടുകാരെ ആക്രമിച്ച സംഭവം, 15 പേർക്കെതിരെ കേസ്; ആക്രമി സംഘത്തിൽ ഷുഹൈബ് വധക്കേസ് പ്രതിയും

Jul 14, 2025 12:59 PM

കണ്ണൂരിൽ റിവർ വ്യൂ പോയന്റിൽ ആയുധവുമായെത്തി നാട്ടുകാരെ ആക്രമിച്ച സംഭവം, 15 പേർക്കെതിരെ കേസ്; ആക്രമി സംഘത്തിൽ ഷുഹൈബ് വധക്കേസ് പ്രതിയും

കണ്ണൂരിൽ റിവർ വ്യൂ പോയന്റിൽ ആയുധവുമായെത്തി നാട്ടുകാരെ ആക്രമിച്ച സംഭവം, 15 പേർക്കെതിരെ...

Read More >>
വിപഞ്ചികയുടെ മരണം: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുത്ത് പൊലീസ്

Jul 14, 2025 10:47 AM

വിപഞ്ചികയുടെ മരണം: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുത്ത് പൊലീസ്

ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തില്‍ കേസെടുത്ത്...

Read More >>
അമ്മയും പഞ്ചായത്ത് മെമ്പറായ മകനും ജീവനൊടുക്കി, മരിക്കാൻ കാരണം നാല് പേരെന്ന് ആത്മഹത്യാക്കുറിപ്പ്

Jul 14, 2025 10:08 AM

അമ്മയും പഞ്ചായത്ത് മെമ്പറായ മകനും ജീവനൊടുക്കി, മരിക്കാൻ കാരണം നാല് പേരെന്ന് ആത്മഹത്യാക്കുറിപ്പ്

വക്കം പഞ്ചായത്ത് മെമ്പറെയും അമ്മയും ​ജീവനൊടുക്കിയ നിലയിൽ...

Read More >>
Top Stories

//Truevisionall