കോഴിക്കോട് യുവാവിനെ തടഞ്ഞുനിര്‍ത്തി അടിച്ചുപരിക്കേല്‍പ്പിച്ച്‌ ഫോണും പണവും കവര്‍ന്നു; പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

കോഴിക്കോട് യുവാവിനെ തടഞ്ഞുനിര്‍ത്തി അടിച്ചുപരിക്കേല്‍പ്പിച്ച്‌ ഫോണും പണവും കവര്‍ന്നു; പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
May 28, 2025 10:28 AM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) ഇന്ത്യന്‍ കോഫി ഹൗസില്‍നിന്ന് ജോലികഴിഞ്ഞ് പോവുകയായിരുന്ന യുവാവിനെ ആക്രമിച്ചകേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മുഖദാര്‍ സ്വദേശികളായ കളരിവീട്ടില്‍ മുഹമ്മദ് അജ്മല്‍ (22) മറക്കുംകടവ് വീട്ടില്‍ മുഹമ്മദ് അഫ്‌സല്‍ (22) ഇരുവരുടെയും സുഹൃത്തായ പ്രായപൂര്‍ത്തിയാകാത്തയാള്‍ എന്നിവരാണ് കസബ പോലീസിന്റെ പിടിയിലായത്.

മേയ് 15-ന് രാത്രി ഇന്ത്യന്‍ കോഫി ഹൗസില്‍നിന്ന് ജോലികഴിഞ്ഞ് പോവുകയായിരുന്ന കണ്ണൂര്‍ സ്വദേശിയായ യുവാവിനെ തടഞ്ഞുനിര്‍ത്തി അടിച്ചുപരിക്കേല്‍പ്പിച്ച് ബാങ്ക് അക്കൗണ്ടിന്റെ പാസ്വേഡ് ഭീഷണിപ്പെടുത്തി വാങ്ങുകയും മൊബൈല്‍ഫോണ്‍ പിടിച്ചുപറിച്ചു കൊണ്ടുപോവുകയുമായിരുന്നു.

അക്കൗണ്ടിലുണ്ടായിരുന്ന 19,000 രൂപ മൊബൈല്‍ഫോണില്‍നിന്ന് ട്രാന്‍സ്ഫര്‍ചെയ്‌തെടുക്കുകയുംചെയ്തു. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍പാകെ ഹാജരാക്കി. പിന്നീട് പിതാവിന്റെകൂടെ പറഞ്ഞയക്കുകയും മറ്റുരണ്ടുപേരെ കോടതിയില്‍ ഹാജരാക്കുകയുംചെയ്തു.

കസബ ഇന്‍സ്‌പെക്ടര്‍ കിരണ്‍ സി. നായരുടെ നേതൃത്വത്തില്‍ എസ്‌ഐ സനീഷ്, എഎസ്‌ഐ സജേഷ്‌കുമാര്‍, എസ്സിപിഒമാരായ രഞ്ജിത്ത്, വിപിന്‍ ചന്ദ്രന്‍, സുമിത് ചാള്‍സ്, സിപിഒ വിപിന്‍രാജ് എന്നിവരായിരുന്നു അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

kozhikode youth robbery arrest

Next TV

Related Stories
കോഴിക്കോട് ബാലുശ്ശേരിയിലെ ആയുർവേദ ആശുപത്രിയിൽ ഉറവ; രോ​ഗികളെ വീടുകളിലേക്ക് മാറ്റി

May 29, 2025 10:30 AM

കോഴിക്കോട് ബാലുശ്ശേരിയിലെ ആയുർവേദ ആശുപത്രിയിൽ ഉറവ; രോ​ഗികളെ വീടുകളിലേക്ക് മാറ്റി

ബാലുശ്ശേരി തലയാട് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍...

Read More >>
കോഴിക്കോട് ട്രെയിന്‍ യാത്രക്കിടെ യാത്രക്കിടെ പരിചയപ്പെട്ട യുവതിയുടെ നമ്പർ കൈക്കലാക്കി; നിരന്തരം ശല്യം, പിടികൂടി പൊലീസ്

May 29, 2025 08:56 AM

കോഴിക്കോട് ട്രെയിന്‍ യാത്രക്കിടെ യാത്രക്കിടെ പരിചയപ്പെട്ട യുവതിയുടെ നമ്പർ കൈക്കലാക്കി; നിരന്തരം ശല്യം, പിടികൂടി പൊലീസ്

കോഴിക്കോട് ട്രെയിന്‍ യാത്രക്കിടെ പരിചയപ്പെട്ട യുവതിയെ ശല്യം ചെയ്ത ആൾ പിടിയിൽ...

Read More >>
 അൻവറുമായി തത്കാലം ചർച്ചയില്ല; കൂടിക്കാഴ്ച നടത്താതെ കെ സി വേണുഗോപാൽ മടങ്ങി

May 28, 2025 09:28 PM

അൻവറുമായി തത്കാലം ചർച്ചയില്ല; കൂടിക്കാഴ്ച നടത്താതെ കെ സി വേണുഗോപാൽ മടങ്ങി

പിവി അൻവറുമായുള്ള കൂടിക്കാഴ്ചയ്ക്ക് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ...

Read More >>
Top Stories