ഇടുക്കി : ( www.truevisionnews.com ) വീടിനുമുന്‍വശത്തെ റോഡില്‍ മൂത്രമൊഴിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തിനിടയാക്കി. മൂന്നു യുവാക്കള്‍ക്കും പ്രതിയുടെ അമ്മയ്ക്കും പരിക്കേറ്റു. യുവാക്കളില്‍ ഒരാളുടെ ചൂണ്ടുവിരല്‍ അറ്റു. പുത്തന്‍കുരിശ് സ്വദേശികളായ വിഷ്ണു, വിശാല്‍, അജിഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വിഷ്ണുവിന്റെ ഇടതുകൈയുടെ ചൂണ്ടുവിരലാണ് അറ്റത്. പ്രതി മറയൂര്‍ മേലാടി സ്വദേശി മണികണ്ഠനെ മറയൂര്‍ പൊലീസ് പിടികൂടി. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്, മറയൂര്‍ മേലാടിയില്‍ ശനിയാഴ്ച രാത്രി 9.30നാണ് സംഭവം. തൃപ്പൂണിത്തുറ പുത്തന്‍കുരിശില്‍നിന്നും കാന്തല്ലൂരില്‍ താമസിക്കാനെത്തിയതാണ് സഞ്ചാരികളുടെ സംഘം.
.gif)
മേലാടിയിലെ പെട്രോള്‍ പമ്പിലെത്തിയപ്പോള്‍ ഇവര്‍ക്കൊപ്പമുള്ള സ്ത്രീകള്‍, അവിടെത്തന്നെയുള്ള ശൗചാലയത്തില്‍ പോയി. നാല് യുവാക്കള്‍ റോഡിലേക്കിറങ്ങി. എതിര്‍വശത്തെ വീട്ടിലുണ്ടായിരുന്ന കവിത എത്തി ഇവിടെ മൂത്രം ഒഴിക്കരുതെന്ന് പറഞ്ഞു. തങ്ങള്‍ മൂത്രം ഒഴിച്ചില്ലെന്ന് യുവാക്കളും പറഞ്ഞു. ഇതിനെച്ചൊല്ലിയാണ് തര്‍ക്കം ഉണ്ടായത്. ഇതിനിടെ, വീട്ടിലുണ്ടായിരുന്ന മണികണ്ഠന്‍ വാക്കത്തിയുമായി എത്തി തങ്ങളെ വെട്ടിയെന്നാണ് യുവാക്കള്‍ മൊഴിനല്കിയിരിക്കുന്നത്.
urination dispute turns violent marayur man loses finger clash
