ന്യൂയോര്‍ക്ക്: ( www.truevisionnews.com ) വിമാനത്തില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികൾക്ക് മുന്‍പില്‍വെച്ച് ശാരീരികബന്ധത്തിൽ ഏര്‍പ്പെട്ട ദമ്പതിമാര്‍ അറസ്റ്റിൽ. ഇവർക്ക് യാത്രാവിലക്കും ഏർപ്പെടുത്തി. ന്യൂയോര്‍ക്കില്‍നിന്ന് ഫ്‌ളോറിഡയിലെ സരസോട്ടയിലേക്ക് പുറപ്പെട്ട ജെറ്റ്ബ്ലൂ വിമാനത്തിലാണ് സംഭവം. സഹയാത്രികരായ ഒരു സ്ത്രീയും അവരുടെ പ്രായപൂർത്തിയാവാത്ത രണ്ട് കുട്ടികളും നൽകിയ പരാതിയിലാണ് ദമ്പതിമാരെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടത്.
കണക്ടികട്ട് സ്വദേശികളായ ട്രിസ്റ്റ എല്‍ റെയ്‌ലി (43), ക്രിസ്റ്റഫര്‍ ഡ്രൂ അര്‍നോള്‍ഡ് (42) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജൂലായ് 19-ന് രാവിലെ പത്തരയോടെയാണ് സംഭവം. രംഗം കണ്ട യാത്രക്കാർ വിമാനത്തിലെ ജീവനക്കാരിയെ വിളിച്ച് പരാതി പറയുകയായിരുന്നു. ജീവനക്കാരി ആവശ്യപ്പെട്ടെങ്കിലും അവർ പിന്മാറാൻ തയ്യാറായില്ല.
.gif)

പ്രായപൂര്‍ത്തിയാകാത്തവരുടെ മുന്നില്‍ അശ്ലീലപ്രദര്‍ശനം നടത്തി എന്നു കാണിച്ചാണ് കേസെടുത്തതെന്ന് സരസോട്ട കൗണ്ടി ഷെരീഫിന്റെ ഓഫീസ് അറിയിച്ചു. വിചാരണയ്ക്കായി ഓഗസ്റ്റ് 15-ന് സരസോട്ട കൗണ്ടി കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവരുടെ പ്രവൃത്തി അംഗീകരിക്കാനാവുന്നതല്ലെന്ന് ജെറ്റ്ബ്ലൂ കമ്പനി അറിയിച്ചു. ഇരുവര്‍ക്കും ഇനി ജെറ്റ്ബ്ലൂവില്‍ യാത്രചെയ്യാനാവില്ലെന്നും കമ്പനി അറിയിച്ചു. കണക്റ്റികട്ടില്‍ പെരുമാറ്റദൂഷ്യത്തിനും കൈയേറ്റത്തിനും ഇരുവര്‍ക്കുമെതിരേ മറ്റു കേസുകളുണ്ട്.
Couple arrested for having sex in front of children on plane
