മലപ്പുറം: ( www.truevisionnews.com) നിർമാണതിനിടെ വീട് തകർന്ന് വീണ് നാല് പേർക്ക് പരിക്കേറ്റു. പുളിക്കൽ ഐക്കരപ്പടിക്കടുത്ത് നിർമാണത്തിലിരുന്ന വീട്ടിൽ കോൺക്രീറ്റ് പ്രവൃത്തി നടക്കുന്നതിനിടെയാണ് ഒരു ഭാഗം തകർന്ന് വീണത്. വ്യാഴാഴ്‌ച രാവിലെ 10.45ന് പ്രദേശവാസിയായ തേങ്ങാട്ട് ഹബീബ് റഹ്മാൻ നിർമിക്കുന്ന രണ്ടുനിലവീടിന്‍റെ പ്രവൃത്തികൾക്കിടെയാണ് അപകടം.
ഇതരസംസ്ഥാന തൊഴിലാളികളായ അബ്ദുൽ ലത്തീഫ് (45), സംഗീത് (35), കണ്ണൻ (40), സമീപവാസിയായ മുഹമ്മദ് ഷാമിൽ (10) എന്നിവർക്കാണ് പരിക്കേറ്റത്. കോൺക്രീറ്റ് പ്രവൃത്തി നടക്കുന്നതിനിടെ കോൺക്രീറ്റിനായി കെട്ടിയുണ്ടാക്കിയ സ്റ്റാൻഡിന്‍റെ ഒരു ഭാഗത്തെ കാലുകൾ മഴക്കിടെ തെന്നിമാറി തകരുകയായിരുന്നു. ഇതിനിടെ, താഴെയും മുകളിലുമായുണ്ടായിരുന്ന തൊഴിലാളികൾക്കാണ് പരിക്കേറ്റത്.
.gif)

കോൺക്രീറ്റ് ജോലികൾ കാണാനെത്തിയതായിരുന്നു അയൽവാസി ഷാമിൽ. സംഭവം നടന്നയുടൻ മറ്റു തൊഴിലാളികളും വീട്ടുകാരും ചേർന്ന് പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും കുട്ടിയെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മറ്റൊരു സംഭവത്തിൽ രാജസ്ഥാനില്‍ സ്കൂൾ കെട്ടിടത്തിന്‍റെ മേല്‍ക്കൂര ഇടിഞ്ഞ് വീണ് നാല് വിദ്യാര്‍ത്ഥികൾ മരിച്ചു. 17 പേര്‍ക്ക് പരിക്ക്. ജലവര്‍ ജില്ലയിലെ ഒരു ഗവണ്‍മെന്‍റ് സ്കൂളിലാണ് അപകടം. അധ്യാപനം നടക്കുന്നതിനിടയിലായിരുന്നു സംഭവം. അപകടം ഹൃദയഭേദകമാണെന്നും പരിക്കേറ്റ വിദ്യാര്‍ത്ഥികൾക്ക് മതിയായ ചികിത്സ നല്‍കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ എക്സില്‍ കുറിച്ചു.
പരിക്കേറ്റ വിദ്യാര്‍ത്ഥികളില്‍ നാലോളം വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമായി തുടരുകയാണ്. അപകടം പറ്റിയ വിദ്യാര്‍ത്ഥികളെ അധ്യാപകരുടേയും പ്രദേശവാസികളുടെയും സഹായത്തോടെയാണ് പുറത്തെത്തിച്ചത്. പരിക്കേറ്റ വിദ്യാര്‍ത്ഥികൾക്ക് എത്രയും വേഗം സുഖം പ്രാപിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു എന്ന് രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് എക്സില്‍ കുറിച്ചു.
Accident as house collapses during construction; Three injured, including a child who came to see concrete work
