---
title: "പതിനെട്ടുകാരിയായ വിദ്യാര്‍ഥിനിക്ക് പിന്നാലെയെത്തി കെട്ടിപ്പിടിച്ചു, ചുംബിച്ചു; ലെെം​ഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ"
english_title: "A young man was arrested for sexually assaulting an 18 year-old student by following her hugging her and kissing her"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/304429/a-young-man-was-arrested-for-sexually-assaulting-an-18-year-old-student-by-following-her-hugging-her-and-kissing-her"
published_at: "2025-07-24T19:32:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68823d1b6ba1e_hjghjghf.jpg"
keywords: []
---

# പതിനെട്ടുകാരിയായ വിദ്യാര്‍ഥിനിക്ക് പിന്നാലെയെത്തി കെട്ടിപ്പിടിച്ചു, ചുംബിച്ചു; ലെെം​ഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ

> **Lead Summary:** ബെംഗളൂരുവില്‍ 18-കാരിയായ കോളേജ് വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. 28-കാരനും പെറ്റ് ഷോപ്പ് ഉടമയുമായ മുഹമ്മദ് മാറുഫ് ഷെരീഫാണ് അറസ്റ്റിലായത്. ജൂലായ് 11-നായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂട്ടറില്‍ ഷോപ്പിങ്ങിനായി പോയതായിരുന്നു 18-കാരി.

## Article Content

ബെംഗളൂരുവില്‍ 18-കാരിയായ കോളേജ് വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. 28-കാരനും പെറ്റ് ഷോപ്പ് ഉടമയുമായ മുഹമ്മദ് മാറുഫ് ഷെരീഫാണ് അറസ്റ്റിലായത്. ജൂലായ് 11-നായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂട്ടറില്‍ ഷോപ്പിങ്ങിനായി പോയതായിരുന്നു 18-കാരി.

റോഡ് മുറിച്ചുകടക്കുന്നതിനിടെ പ്രതി വിദ്യാര്‍ഥിനിയെ സമീപിക്കുകയും പിന്നാലെയെത്തി കെട്ടിപിടിക്കുകയുമായിരുന്നു. വിദ്യാര്‍ഥിനി ശക്തമായി എതിര്‍ത്തുവെങ്കിലും പിടിവിടാന്‍ ഇയാൾ തയ്യാറായില്ല. ഇതിനിടെ വിദ്യാര്‍ഥിനിയെ യുവാവ് ചുംബിക്കുകയും ചെയ്തു. ഒടുവില്‍ പിടിവിട്ട് രക്ഷപ്പെട്ട ഓടിയ പെൺകുട്ടി ആ വഴി പോവുകയായിരുന്ന രണ്ടുപേരോട് കാര്യം പറഞ്ഞു. ഇത് കണ്ട പ്രതി ഉടന്‍ തന്നെ സ്ഥലം വിടുകയും ചെയ്തു.

വീട്ടിലെത്തിയ 18-കാരി വീട്ടുകാരോട് സംഭവിച്ചതെല്ലാം പറഞ്ഞു. മാതാപിതാക്കള്‍ വിദ്യാര്‍ഥിനിയെ കൗണ്‍സലിങ്ങിന് വിധേയമാക്കുകയും പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് മാറുഫിനെ പോലീസ് അറസ്റ്റുചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/304429/a-young-man-was-arrested-for-sexually-assaulting-an-18-year-old-student-by-following-her-hugging-her-and-kissing-her)