ഭുവനേശ്വർ: ( www.truevisionnews.com ) 15 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ ശേഷം, ജീവനോടെ കുഴിച്ചുമൂടാൻ ശ്രമിച്ച സഹോദരങ്ങൾ അറസ്റ്റിൽ. ഒഡിഷയിലെ ജഗത്സിങ്പൂർ ജില്ലയിലാണ് സംസ്ഥാനത്തെ നടുക്കിയ സംഭവം. കൗമാരക്കാരിയെ പലതവണ പീഡിപ്പിച്ച് ശേഷം, ഗർഭിണിയാണെന്ന് അറിഞ്ഞതോടെയാണ് പ്രതികൾ ജീവനോടെ കുഴിച്ചുമൂടാൻ ശ്രമിച്ചത്.
അക്രമികളിൽ നിന്നും രക്ഷപ്പെട്ട പെൺകുട്ടി അറിയിച്ചത് പ്രകാരം, പിതാവ് നൽകിയ പരാതിയിലായിരുന്നു സഹോദരങ്ങൾ അറസ്റ്റു ചെയ്തത്. ബനഷ്ബര ഗ്രാമവാസികളായ ഭാഗ്യധർ ദാസ്, പഞ്ചനൻ എന്നീ സഹോദരങ്ങളാണ് പിടിയിലായത്. കൂട്ടുപ്രതിയെന്ന സംശയിക്കുന്ന തുളുവിനായി തിരച്ചിൽ ആരംഭിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
.gif)

അതിജീവിതയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കുജാങ് പൊലീസ് അറിയിച്ചു. ഒരാഴ്ചക്കിടെ ജഗത്സിങ്പുർ ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന സമാനമായ രണ്ടാമത്തെ സംഭവമാണിത്. ഏതാനും ദിവസം മുമ്പായിരുന്നു പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന പ്രായാപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസ് റിപ്പോർട്ട് ചെയ്തത്. ഇതിൽ രണ്ടു പേർ അറസ്റ്റിലായി. ജൂണിൽ മാത്രം ഒഡിഷയിൽ 12 ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്തതായാണ് റിപ്പോർട്ട്.
മറ്റൊരു സംഭവത്തിൽ വിമാനത്തില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികൾക്ക് മുന്‍പില്‍വെച്ച് ശാരീരികബന്ധത്തിൽ ഏര്‍പ്പെട്ട ദമ്പതിമാര്‍ അറസ്റ്റിൽ. ഇവർക്ക് യാത്രാവിലക്കും ഏർപ്പെടുത്തി. ന്യൂയോര്‍ക്കില്‍നിന്ന് ഫ്‌ളോറിഡയിലെ സരസോട്ടയിലേക്ക് പുറപ്പെട്ട ജെറ്റ്ബ്ലൂ വിമാനത്തിലാണ് സംഭവം. സഹയാത്രികരായ ഒരു സ്ത്രീയും അവരുടെ പ്രായപൂർത്തിയാവാത്ത രണ്ട് കുട്ടികളും നൽകിയ പരാതിയിലാണ് ദമ്പതിമാരെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടത്.
കണക്ടികട്ട് സ്വദേശികളായ ട്രിസ്റ്റ എല്‍ റെയ്‌ലി (43), ക്രിസ്റ്റഫര്‍ ഡ്രൂ അര്‍നോള്‍ഡ് (42) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജൂലായ് 19-ന് രാവിലെ പത്തരയോടെയാണ് സംഭവം. രംഗം കണ്ട യാത്രക്കാർ വിമാനത്തിലെ ജീവനക്കാരിയെ വിളിച്ച് പരാതി പറയുകയായിരുന്നു. ജീവനക്കാരി ആവശ്യപ്പെട്ടെങ്കിലും അവർ പിന്മാറാൻ തയ്യാറായില്ല.
പ്രായപൂര്‍ത്തിയാകാത്തവരുടെ മുന്നില്‍ അശ്ലീലപ്രദര്‍ശനം നടത്തി എന്നു കാണിച്ചാണ് കേസെടുത്തതെന്ന് സരസോട്ട കൗണ്ടി ഷെരീഫിന്റെ ഓഫീസ് അറിയിച്ചു. വിചാരണയ്ക്കായി ഓഗസ്റ്റ് 15-ന് സരസോട്ട കൗണ്ടി കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവരുടെ പ്രവൃത്തി അംഗീകരിക്കാനാവുന്നതല്ലെന്ന് ജെറ്റ്ബ്ലൂ കമ്പനി അറിയിച്ചു. ഇരുവര്‍ക്കും ഇനി ജെറ്റ്ബ്ലൂവില്‍ യാത്രചെയ്യാനാവില്ലെന്നും കമ്പനി അറിയിച്ചു. കണക്റ്റികട്ടില്‍ പെരുമാറ്റദൂഷ്യത്തിനും കൈയേറ്റത്തിനും ഇരുവര്‍ക്കുമെതിരേ മറ്റു കേസുകളുണ്ട്.
Brothers arrested for raping, impregnating, and burying 15-year-old girl alive
