അത്ഭുത രക്ഷ; കോഴിക്കോട് ബാലുശ്ശേരിയിൽ വിനോദസഞ്ചാരത്തിനെത്തിയ സംഘം സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് അപകടം

അത്ഭുത രക്ഷ; കോഴിക്കോട് ബാലുശ്ശേരിയിൽ വിനോദസഞ്ചാരത്തിനെത്തിയ സംഘം സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് അപകടം
May 27, 2025 04:12 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) കനത്തമഴയിൽ ബാലുശ്ശേരിയിലെ വിനോദസഞ്ചാര കേന്ദ്രമായ വയലടയില്‍ ജീപ്പ് മറിഞ്ഞ് അപകടം. ജീപ്പ് പാറയുടെ മുകളില്‍ നിന്നും താഴേക്ക് മറിയുകയായിരുന്നു. യാത്രക്കാര്‍ മുഴുവനും വലിയ അപകടത്തില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം.

ജീപ്പ് ഭാഗികമായി തകര്‍ന്ന നിലയിലാണ്. വാഹനങ്ങള്‍ക്ക് പ്രവേശിക്കാന്‍ അനുവാദമില്ലാത്ത സ്ഥലത്താണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. സംഭവം വനം വകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസിനെയും നാട്ടുകാര്‍ അറിയിച്ചിട്ടുണ്ട്.

വയലടയ്ക്ക് അടുത്ത് തന്നെയുള്ള കക്കയം - തലയാട് റോഡില്‍ മലയോര ഹൈവേ നിര്‍മ്മാണം നടക്കുന്ന 28 -ാം മൈല്‍ - തലയാട് ഭാഗത്ത് മണ്ണിടിച്ചില്‍ തുടരുന്ന സാഹചര്യത്തില്‍ മേഖലയിലൂടെയുള്ള യാത്രകള്‍ പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്.

ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് ഇരുപത്തിയാറാം മൈല്‍ ഭാഗത്ത് വലിയ മണ്ണിടിച്ചിലുണ്ടായത്. റോഡ് നിര്‍മ്മാണത്തിനായി കുത്തനെ മണ്ണിടിച്ച മേഖലയില്‍ മുകളില്‍ നിന്നുള്ള പാറക്കല്ലുകളും മണ്ണും മരങ്ങളും ഒരുമിച്ച് താഴോട്ടു പതിക്കുകയായിരുന്നു.

Jeep carrying tourist group overturns Balussery Kozhikode

Next TV

Related Stories
 അൻവറുമായി തത്കാലം ചർച്ചയില്ല; കൂടിക്കാഴ്ച നടത്താതെ കെ സി വേണുഗോപാൽ മടങ്ങി

May 28, 2025 09:28 PM

അൻവറുമായി തത്കാലം ചർച്ചയില്ല; കൂടിക്കാഴ്ച നടത്താതെ കെ സി വേണുഗോപാൽ മടങ്ങി

പിവി അൻവറുമായുള്ള കൂടിക്കാഴ്ചയ്ക്ക് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ...

Read More >>
കോഴിക്കോട് വിലങ്ങാട് വില്ലേജ് ഓഫീസിനുമുന്നിൽ കുത്തിയിരിപ്പ് സമരവുമായി ഉരുൾപൊട്ടൽ ദുരിതബാധിതർ

May 28, 2025 01:57 PM

കോഴിക്കോട് വിലങ്ങാട് വില്ലേജ് ഓഫീസിനുമുന്നിൽ കുത്തിയിരിപ്പ് സമരവുമായി ഉരുൾപൊട്ടൽ ദുരിതബാധിതർ

വിലങ്ങാട് വില്ലേജ് ഓഫീസിന് മുന്നില്‍ ദുരിതാശ്വാസ ക്യാമ്പിലുള്ള ഉരുൾപൊട്ടൽ ദുരിതബാധിതര്‍ കുത്തിയിരിപ്പ്...

Read More >>
കോഴിക്കോട് യുവാവിനെ തടഞ്ഞുനിര്‍ത്തി അടിച്ചുപരിക്കേല്‍പ്പിച്ച്‌ ഫോണും പണവും കവര്‍ന്നു; പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

May 28, 2025 10:28 AM

കോഴിക്കോട് യുവാവിനെ തടഞ്ഞുനിര്‍ത്തി അടിച്ചുപരിക്കേല്‍പ്പിച്ച്‌ ഫോണും പണവും കവര്‍ന്നു; പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

ഇന്ത്യന്‍ കോഫി ഹൗസില്‍നിന്ന് ജോലികഴിഞ്ഞ് പോവുകയായിരുന്ന യുവാവിനെ ആക്രമിച്ചകേസില്‍ മൂന്നുപേര്‍...

Read More >>
Top Stories