കുറ്റ്യാടി: (കോഴിക്കോട്) (truevisionnews.com) കാലവർഷം ശക്തി പ്രാപിച്ചതോടെ കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൻ നാശ നഷ്ടം സംഭവിച്ചു. കായക്കൊടി പഞ്ചായത്തിലെ ആറാം വാർഡിൽ വീട്ട് മുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു. ഇന്നലെ ആയിരുന്നു സംഭവം. ദേവർകോവിലെ പുളിയുള്ളതിൽ ഭാസ്കരൻ നായരുടെ വീട്ട് മുറ്റത്തെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. മോട്ടർ ഉൾപ്പെടെ കിണറിൽ താഴ്ന്നു പോവുകയായിരുന്നു.
അതേസമയം, കനത്തമഴയെ തുടർന്ന് കായക്കൊടി പഞ്ചായത്തിൽ കുളങ്ങരത്താഴ, മുട്ടുനട, പാലോളി വാർഡുകളിൽ നിന്നും വീട്ടുകാരെ മാറ്റിതാമസിപ്പിച്ചു. ബന്ധുവീടുകളിലേക്കാണ് മാറ്റിയത്. കുളങ്ങരത്താഴ വാർഡിൽ ആരിഫ് മുസ്‌ലിയാർ, ഫാഹിദ, അമ്മത് ഓത്തിയോട്ട്കുനി, ഹമീദ്പറാട്ടി, സാദത്ത്, കുഞ്ഞമ്മത്, സബീബ, മുട്ടുനടയിൽ കുഞ്ഞിപ്പറമ്പത്ത് കുമാരൻ, അമ്മച്ചൂർ സുരേന്ദ്രൻ, എടച്ചേരിക്കണ്ടി പവിത്രൻ, പാലോളിയിൽ കോളിക്കൂൽ ചാത്തു എന്നിവരെയാണ് ബന്ധു വീട്ടിലേക്ക് മാറ്റിയത്. സംസ്ഥാനത്ത് പെരുമഴയിൽ വ്യാപക നാശനഷ്ടം. സംസ്ഥാനത്ത് 14 ക്യാമ്പുകൾ തുറന്നു. 71 കുടുംബങ്ങളിൽ നിന്നായി 240 പേരെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു.
.gif)

heavy rain Wells collapsed Kuttiadi Kozhikode
