100 ഗ്രാം എം ഡി എം എയുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിൽ

100 ഗ്രാം എം ഡി എം എയുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിൽ
May 29, 2025 06:53 AM | By Susmitha Surendran

എറണാകുളം: (truevisionnews.com)  കാലടിയിൽ 100 ഗ്രാം എം ഡി എം എയുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിലായി. കാലടി മറ്റൂർ കാഞ്ഞിലക്കാടൻ വീട്ടിൽ ബിന്ദു (40 ), പെരുമ്പാവൂർ ചേലാമറ്റം സ്വദേശി ഷെഫീഖ് (44) എന്നിവരാണ് പിടിയിലായത്.

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കാലടി മരോട്ടിച്ചോട് ഭാഗത്തു നിന്നുമാണ് ബിന്ദുവിനെ പൊലീസ് പിടി കൂടിയത്. ബെംഗളുരുവിൽ നിന്ന് മയക്കുമരുന്നുമായി അങ്കമാലിയിൽ ബസ്സിൽ വന്നിറങ്ങിയ ശേഷം സ്കൂട്ടറിൽ പോവുകയായിരുന്നു ഇവർ. ബിന്ദുവിനെ ചോദ്യം ചെയ്തതോടെ ഇരുവരും ഒരുമിച്ചാണ് ബെംഗളുരുവിൽ പോയതെന്നും മയക്കുമരുന്ന് വാങ്ങിയ ശേഷം ഷെഫീക്ക് ബിന്ദുവിനെ ബസ്സിൽ കയറ്റി വിട്ടതായും സമ്മതിച്ചു.

ഷെഫീഖ് മറ്റൊരു ബസ്സിൽ ബെം​ഗളൂരിൽ നിന്ന് പെരുമ്പാവൂരിലേക്ക് വരുന്നുണ്ടെന്ന് വിവരം ലഭിച്ചു. പിന്നീട് ഷെഫീക്കിനെയും പിടികൂടി. ബെംഗളൂരിൽ നിന്ന് വാങ്ങുന്ന മയക്കുമരുന്ന് ചെറിയ സിപ് ലോക്ക് കവറുകളിലാക്കി വിൽപ്പന നടത്തി വരികയായിരുന്നു ഇവരുടെ പതിവ്. പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസുകളിൽ പ്രതിയാണ് ഷെഫീക്. പെരുമ്പാവൂർ എ എ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കാലടി പൊലീസും ചേർന്നാണ് ലഹരി കടത്ത് പിടികൂടിയത്.

Two people including woman arrested 100 grams MDMA Kalady.

Next TV

Related Stories
ജനങ്ങൾക്കുനേരെ കൈവീശിക്കാട്ടി, കുലുക്കമില്ലാതെ ഗോവിന്ദച്ചാമി; ജയിൽ പരിസരത്ത് തടിച്ച് കൂടി വൻ ജനാവലി

Jul 25, 2025 06:32 PM

ജനങ്ങൾക്കുനേരെ കൈവീശിക്കാട്ടി, കുലുക്കമില്ലാതെ ഗോവിന്ദച്ചാമി; ജയിൽ പരിസരത്ത് തടിച്ച് കൂടി വൻ ജനാവലി

ജയില്‍ ചാടി പിടിയിലായ ബലാത്സംഗ കേസ് കുറ്റവാളി ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു....

Read More >>
സ്കൂൾ സമയമാറ്റം; സമസ്ത സർക്കാരുമായി സഹകരിക്കും ഈ അധ്യയന വർഷം പുതിയ സമയക്രമം തുടരും

Jul 25, 2025 06:24 PM

സ്കൂൾ സമയമാറ്റം; സമസ്ത സർക്കാരുമായി സഹകരിക്കും ഈ അധ്യയന വർഷം പുതിയ സമയക്രമം തുടരും

ഈ അധ്യയന വർഷം സ്കൂൾ സമയമാറ്റം തീരുമാനിച്ചപോലെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി....

Read More >>
നാളെ അവധിയില്ല....വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്; സ്കൂളുകൾക്ക് നാളെ പ്രവൃത്തിദിനം

Jul 25, 2025 05:46 PM

നാളെ അവധിയില്ല....വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്; സ്കൂളുകൾക്ക് നാളെ പ്രവൃത്തിദിനം

സംസ്ഥാനത്തെ യുപി, ഹൈസ്ക്കൂൾ വിഭാഗം സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി...

Read More >>
'പിണറായി സഖാവ് ഉള്ളിടത്തോളം കാലം ജയിൽ ചാടില്ല...കിണറ്റിൽ നിന്ന് ഗോവിന്ദച്ചാമി ആ തീരുമാനമെടുത്തു'; -​ട്രോളുമായി അബിൻ വർക്കി

Jul 25, 2025 04:52 PM

'പിണറായി സഖാവ് ഉള്ളിടത്തോളം കാലം ജയിൽ ചാടില്ല...കിണറ്റിൽ നിന്ന് ഗോവിന്ദച്ചാമി ആ തീരുമാനമെടുത്തു'; -​ട്രോളുമായി അബിൻ വർക്കി

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ സർക്കാറിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് അബിൻ...

Read More >>
ചോർന്നൊലിക്കുന്ന വീട് ജപ്തിഭീഷണിയിൽ; ഒരു കമ്മ്യൂണിസ്റ്റ് എംഎൽഎയുടെ കഥയല്ല ഇത് ജീവിതമാണ്

Jul 25, 2025 04:42 PM

ചോർന്നൊലിക്കുന്ന വീട് ജപ്തിഭീഷണിയിൽ; ഒരു കമ്മ്യൂണിസ്റ്റ് എംഎൽഎയുടെ കഥയല്ല ഇത് ജീവിതമാണ്

തൃശ്ശൂർ ജില്ലയിലെ നാട്ടിക നിയോജകമണ്ഡലത്തിലെ എം.എൽ.എ. ആയ സി.സി. മുകുന്ദന്റെ വീടിന്റെ 'കഥയല്ല ഇത്, വേദനിപ്പിക്കുന്ന...

Read More >>
Top Stories

Entertainment News

//Truevisionall