പ്രളയ ദുരിതബാധിതരോടുള്ള അവഗണന; കോഴിക്കോട് വിലങ്ങാട് ഇന്ന് കോൺഗ്രസ്, ബിജെപി ഹർത്താൽ

പ്രളയ ദുരിതബാധിതരോടുള്ള അവഗണന; കോഴിക്കോട് വിലങ്ങാട് ഇന്ന് കോൺഗ്രസ്, ബിജെപി ഹർത്താൽ
May 29, 2025 07:38 AM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) കോഴിക്കോട് വിലങ്ങാട് പ്രളയ ദുരിതബാധിതരോടുള്ള സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഇന്ന് കോൺഗ്രസ് ബിജെപി ഹർത്താൽ . രാവിലെ ആറു മണിമുതൽ വൈകിട്ട് ആറു മണിവരെയാണ് ഹർത്താൽ പ്രഖ്യാപിച്ചത്.

വില്ലേജ് ഓഫീസിൽ പ്രതിഷേധക്കാർ നടത്തിയ കുത്തിയിരിപ്പ് സമരത്തിൽ പൊലീസുമായി ഉന്തും തള്ളുമുണ്ടായിരുന്നു. പ്രതിഷേധത്തിനിടെ വില്ലേജ് ഓഫീസിന്റെ വാതിൽ തള്ളിത്തുറന്ന് അകത്ത് കടക്കാൻ ശ്രമിക്കുന്നത് തടയുന്നതിനിടെയാണ് ഉന്തും തള്ളുമുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിൽ വില്ലേജ് ഓഫീസറെയും തഹസിൽദാരെയും തടയുന്നതടക്കമുള്ള പ്രതിഷേധങ്ങളുണ്ടായിരുന്നു.

മുണ്ടക്കൈ ദുരന്തത്തോടൊപ്പം സംഭവിച്ചതിനാൽ വിലങ്ങാടിന് വേണ്ടത്ര ശ്രദ്ധ കിട്ടിയില്ലായെന്നും സർക്കാർ അവഗണിക്കുന്നുവെന്നടക്കമുള്ള ആരോപണങ്ങളും ഉണ്ടായിരുന്നു. വേണ്ടത്ര സഹായം ലഭിച്ചില്ല, സർക്കാർ പ്രഖ്യാപിച്ച ദുരിതബാധിതരുടെ ലിസ്റ്റിൽ നിന്നും ഒരുപാട് പേർ പുറത്താക്കപ്പെട്ടു എന്നടക്കമുള്ള ആരോപണങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്.

Congress BJP hartal Vilangad Kozhikode today

Next TV

Related Stories
ശക്തമായ മഴ; കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

May 30, 2025 05:01 PM

ശക്തമായ മഴ; കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച...

Read More >>
പാലക്കാട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

May 30, 2025 03:51 PM

പാലക്കാട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

പാലക്കാട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം...

Read More >>
നിപ: മലപ്പുറത്ത് ചികിത്സയിലിരുന്ന 42കാരി സ്വയം ശ്വസിക്കുന്നു; സാമ്പിൾ നെഗറ്റീവ്

May 30, 2025 03:48 PM

നിപ: മലപ്പുറത്ത് ചികിത്സയിലിരുന്ന 42കാരി സ്വയം ശ്വസിക്കുന്നു; സാമ്പിൾ നെഗറ്റീവ്

നിപ : മലപ്പുറത്ത് ചികിത്സയിലായിരുന്ന 42കാരിയുടെ രണ്ട് സാമ്പിളുകൾ...

Read More >>
Top Stories