(truevisionnews.com) പഞ്ചാബിലെ അമൃത്സറിൽ അകാലിദൾ നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. കൗൺസിലറായ ഹർജീന്ദർ സിംഗ് ബഹ്മാൻ എന്നയാളാണ് വെടിയേറ്റ് മരിച്ചത്. ബൈക്കിൽ എത്തിയ നാലംഗ സംഘമാണ് വെടിവെപ്പിന് പിന്നിൽ. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
ഇതിന് മുൻപും ഇയാൾക്ക് എതിരെ ഭീഷണി ഉണ്ടായിരുന്നതായും അവർ തന്നെയാണ് അക്രമത്തിന് പിന്നിലെന്നും കുടുംബം പറഞ്ഞു. ഹർജീന്ദർ സിംഗ് അമൃത്സറിലെ ഛെഹാർത്തയിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു വെടിവെയ്പ് ഉണ്ടായത്. പുറത്തിറങ്ങിയ ഉടനെ ബൈക്കിലെത്തിയ മുഖംമൂടി ധരിച്ച സംഘം വെടി വെയ്ക്കുകകയായിരുന്നു.
.gif)
ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവെയാണ് മരണം സംഭവിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പുലർച്ചെ ഒരു മണിയോടെ, മുഖം മറച്ച രണ്ട് പുരുഷന്മാർ ഇടുങ്ങിയ തെരുവിലൂടെ നടന്ന് ഒരു വീടിനടുത്തേക്ക് വരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് വെടിയുതിർക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
Akali Dal leader shot dead four-member gang
