അമൃത്സർ:(truevisionnews.com) അതിർത്തിയിൽ നിന്ന് പാകിസ്ഥാൻ ഡ്രോണുകൾ പിടികൂടി ബിഎസ്എഫ് ഉദ്യോഗസ്ഥർ. പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ഡ്രോണുകളാണ് ബിഎസ്എഫ് പിടികൂടിയത്. അമൃത്സർ അതിർത്തിയിൽ ഇന്നലെ രാത്രി നടന്ന തിരച്ചിലിലാണ് ഡ്രോണുകൾ കണ്ടെത്തിയത്. 6 ഡ്രോണുകളാണ് കണ്ടെത്തിയത്. ഇവയിൽ ഘടിപ്പിച്ച നിലയിൽ 1.75 കിലോഗ്രാം ഹെറോയിനും ബിഎസ്എഫ് പിടികൂടി.
അതേസമയം കേരളത്തിലും നിരവധി ലഹരിവേട്ടകളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം എംഡിഎംഎ, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവ സഹിതം ഹോട്ടലിൽ മുറിയെടുത്ത രണ്ടുപേരെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി പഴയ ബസ് ബസ്റ്റാന്റിനു സമീപത്തുള്ള ഹോട്ടലിലായിരുന്നു ഇവരുണ്ടായിരുന്നത്.
.gif)

പൊലീസിന് ലഭിച്ച രഹസ്യവിരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കൊച്ചി സ്വദേശിയായ കെ എം റിഷാദ്, തലശ്ശേരി ടെമ്പിൾ ഗേറ്റ് സ്വദേശിയായ സി പി കെ നദീം എന്നിവരെ പിടികൂടിയത്. പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ ഇവർ മുറി തുറക്കുവാൻ വിസമ്മതിച്ചു. തുടർന്ന് പൊലീസ് ബലം പ്രയോഗിച്ചാണ് മുറി തുറന്നത്. ഇവരിൽ നിന്നും 15.49 ഗ്രാം എംഡിഎംഎ, 3.07 ഗ്രാം ഹാഷിഷ് ഓയിൽ, 5.61 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു.
BSF seizes Pakistani drones used to smuggle drugs into India
