കനത്ത മഴയും കാറ്റും: കോഴിക്കോട് നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു

കനത്ത മഴയും കാറ്റും: കോഴിക്കോട് നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു
May 24, 2025 10:06 AM | By Susmitha Surendran

കോഴിക്കോട്:  (truevisionnews.com)  കനത്ത കാറ്റിലും മഴയിലും കോഴിക്കോട് നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു. ലൈൻ നിലംപൊത്താതിരുന്നതിനാൽ വൻദുരന്തമാണ് ഒഴിവായത്. വെള്ളക്കെട്ടിൽ സ്ഥാപിച്ച ടവറാണ് ഇന്നലെ രാത്രിയിലെ കാറ്റിലും മഴയിലും ചെരിഞ്ഞത്. കാറ്റും മഴയും തുടർന്നാൽ ടവർ പൂർണമായും വീഴുമെന്ന് നാട്ടുകാർ പരാതിപ്പെട്ടു.

ഇതിനിടെ കോഴിക്കോട് കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വ്യാപക കൃഷിനാശമാണ് ഉണ്ടായത്. കാരശ്ശേരി ആക്കോട്ട് ചാലിൽ സുബിന്റെ 300 ലധികം വാഴ കാറ്റിൽ നിലം പതിച്ചു. കോഴിക്കോട് കണ്ണാടിക്കലിൽ വീടിന് മുകളിൽ മരം വീണു. കണ്ണാടിക്കൽ തുളസീധരൻ എന്നയാളുടെ വീട്ടിലേക്കാണ് മരം വീണത്. കഴിഞ്ഞ ദിവസം രാത്രി കോഴിക്കോടിൻ്റെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയാണ് പെയ്തത്. മുക്കം, തിരുവമ്പാടി, കൂടരഞ്ഞി, കൊടിയത്തൂർ ഭാഗങ്ങളിൽ വ്യാപക കൃഷി നാശം സംഭവിച്ചിട്ടുണ്ട്. പ്രദേശത്ത് വൈദ്യുതി നിലച്ചിട്ട് മണിക്കൂറുകളായി.

110 kV line tower Nallalam Kozhikode tilted heavy rain.

Next TV

Related Stories
കേരളത്തിൽ കാലവർഷം എത്തി മക്കളെ... സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത

May 24, 2025 12:51 PM

കേരളത്തിൽ കാലവർഷം എത്തി മക്കളെ... സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത

കേരളത്തിൽ കാലവർഷം എത്തിയതായി ഔദ്യോ​ഗിക...

Read More >>
കണ്ണൂരിൽ മകൾക്ക് പിതാവിന്റെ ക്രൂരമർദ്ദനമേറ്റ സംഭവം; അമ്മയുടെ പരാതിയിൽ പൊലീസ് കേസെടുക്കും

May 24, 2025 12:08 PM

കണ്ണൂരിൽ മകൾക്ക് പിതാവിന്റെ ക്രൂരമർദ്ദനമേറ്റ സംഭവം; അമ്മയുടെ പരാതിയിൽ പൊലീസ് കേസെടുക്കും

കണ്ണൂർ ചെറുപുഴയില്‍ എട്ട് വയസ്സുകാരിക്ക് നേരെ പിതാവിന്റെ ക്രൂരമർദ്ദനം...

Read More >>
കോഴിക്കോട് ശക്തമായ കാറ്റിലും മഴയിലും മലയോര മേഖലകളില്‍ വ്യാപക നാശനഷ്ടം

May 24, 2025 11:50 AM

കോഴിക്കോട് ശക്തമായ കാറ്റിലും മഴയിലും മലയോര മേഖലകളില്‍ വ്യാപക നാശനഷ്ടം

കോഴിക്കോട് ശക്തമായ കാറ്റിലും മഴയിലും മലയോര മേഖലകളില്‍ വ്യാപക...

Read More >>
Top Stories