ചെറുവത്തൂർ: ( www.truevisionnews.com ) ടൗണിലെ ഒരു ലോഡ്‌ജിൽ പോലീസ് നടത്തിയ അപ്രതീക്ഷിത പരിശോധനയിൽ ഏഴ് യുവതികളെ പിടികൂടി. ഭരണകക്ഷിയിലെ പ്രാദേശിക നേതാവ് നടത്തിയിരുന്ന ഈ ലോഡ്‌ജിൽ പെൺവാണിഭം നടക്കുന്നുവെന്ന രഹസ്യ വിവരത്തെത്തുടർന്നാണ് പോലീസ് റെയ്‌ഡ് നടത്തിയത്.
നാട്ടുകാരിൽ നിന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കാഞ്ഞങ്ങാട് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്തിൻ്റെ നേതൃത്വത്തിൽ ചന്തേര പോലീസ് ഇൻസ്പെക്ടർ പ്രശാന്തും സംഘവുമാണ് പരിശോധന നടത്തിയത്. പിടിയിലായവരിൽ അഞ്ച് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഒരാൾ മടിക്കേരി സ്വദേശിനിയും മറ്റൊരാൾ കോഴിക്കോട് സ്വദേശിനിയുമാണ്.
.gif)
ഇടപാടുകാർക്കായി വാട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച് അതിലൂടെയാണ് കച്ചവടം നടത്തിയിരുന്നത് എന്ന് പോലീസ് കണ്ടെത്തി. ഈ ഗ്രൂപ്പിൽ പെൺകുട്ടികളുടെ ചിത്രങ്ങൾ പങ്കുവെക്കുകയും ഇടപാടുകാരെ ക്ഷണിക്കുകയും ചെയ്തിരുന്നു. ഓരോ ആഴ്‌ചയും യുവതികൾ മാറിമാറി ഇവിടെയെത്താറുണ്ടെന്നും പൊലീസ് പിടികൂടിയവരിൽ മാരകരോഗത്തിനു അടിമപെട്ടവരും ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
മാസങ്ങളായി ഈ ലോഡ്‌ജിലേക്ക് ആളുകളുടെ ഒഴുക്ക് വർധിച്ചതോടെയാണ് നാട്ടുകാർക്ക് സംശയം തോന്നിയതും തുടർന്ന് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതും.
New young women every week Police surround sex trafficking center Cheruvathur seven young women arrested
