കാസർഗോഡ്: ( www.truevisionnews.com ) ഉപ്പളയിൽ ആംബുലൻസുൾപ്പെടെ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചു. ആംബുലൻസിലെ രോഗിയുൾപ്പെടെ ഏഴ് പേർക്ക് പരിക്ക്. രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ വാഹനങ്ങൾ ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽപ്പെട്ട ആംബുലൻസ് മറിഞ്ഞു. പരിക്കേറ്റവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആംബുലൻസിന് പുറമെ രണ്ട് കാറുകളും ട്രാവലറും ടിപ്പർ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.
kasaragod five vehicles including ambulance collide
