പൊന്നിനെ കണ്ട് പഠിക്കുകയോ? വെളിച്ചെണ്ണ വില കുതിച്ചുയരുന്നു, ലിറ്ററിന് 360രൂപ വരെ

പൊന്നിനെ കണ്ട് പഠിക്കുകയോ? വെളിച്ചെണ്ണ വില കുതിച്ചുയരുന്നു, ലിറ്ററിന് 360രൂപ വരെ
May 23, 2025 03:12 PM | By Athira V

( www.truevisionnews.com ) സംസ്ഥാനത്ത് മൊത്ത മാര്‍ക്കറ്റില്‍ വെളിച്ചെണ്ണ വില കുതിച്ചുയരുന്നു. കൊച്ചിയില്‍ ലിറ്ററിന് വെളിച്ചെണ്ണയ്ക്ക് 287 രൂപ വരെ വിലയെത്തി. കോഴിക്കോട് വില 307 കടന്നു. ചില്ലറ വിപണിയില്‍ ശരാശരി വില്‍പന കിലോയ്ക്ക് 340 മുതല്‍ 360 വരെ നിരക്കിലാണ്. കൊപ്ര ക്ഷാമമാണ് കേരളത്തിലെ വെളിച്ചെണ്ണ വില ഉയരാന്‍ പ്രധാനകാരണം.

സംസ്ഥാനത്തേക്ക് കൊപ്രയുടെ വരവു കുറഞ്ഞതോടെയാണ് വെളിച്ചെണ്ണ വിപണി പൊള്ളി തുടങ്ങിയത്. 2017 – 18 വര്‍ഷത്തിലാണ് മൊത്തവില 204 രൂപ എന്ന റെക്കോര്‍ഡില്‍ എത്തിയിരുന്നത്. ഇതു മറികടന്നാണ് ഇന്നലെ കൊച്ചിയില്‍ ലിറ്ററിന് വെളിച്ചെണ്ണയുടെ വില 287 രൂപയായത്. തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും കൊപ്ര വരവ് പകുതിയിലേറെയായി കുറഞ്ഞിട്ടുണ്ട്. വിപണിയില്‍ വിദേശത്ത് നിന്ന് വരുന്ന കോപ്രയ്ക്കും ക്ഷാമം അനുഭവപ്പെടുന്നുണ്ട്.

coconutoil prize increases kerala

Next TV

Related Stories
ശക്തമായ മഴ; കോഴിക്കോട് ഖനന പ്രവർത്തനങ്ങൾക്ക് താൽകാലിക നിരോധനം

May 23, 2025 10:15 PM

ശക്തമായ മഴ; കോഴിക്കോട് ഖനന പ്രവർത്തനങ്ങൾക്ക് താൽകാലിക നിരോധനം

കോഴിക്കോട് ഖനന പ്രവർത്തനങ്ങൾക്ക് താൽകാലിക...

Read More >>
കനത്ത മഴ....കണ്ണൂർ ചെങ്കൽപ്പണയിൽ മണ്ണിടിച്ചിൽ; തൊഴിലാളിക്ക് ദാരുണാന്ത്യം

May 23, 2025 08:07 PM

കനത്ത മഴ....കണ്ണൂർ ചെങ്കൽപ്പണയിൽ മണ്ണിടിച്ചിൽ; തൊഴിലാളിക്ക് ദാരുണാന്ത്യം

കണ്ണൂർ ചെങ്കൽപ്പണയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരു തൊഴിലാളി...

Read More >>
Top Stories