കോഴിക്കോട് നാദാപുരത്ത് സഹയാത്രികയുടെ സ്വർണമാല കവർന്ന യുവതി പിടിയിൽ

കോഴിക്കോട് നാദാപുരത്ത് സഹയാത്രികയുടെ സ്വർണമാല കവർന്ന യുവതി പിടിയിൽ
May 23, 2025 10:27 AM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് നാദാപുരത്ത് സഹയാത്രികയുടെ സ്വർണമാല കവർന്ന യുവതി പിടിയിൽ. നമാച്ചി നഗർ സ്വദേശി മുത്തുമാരി (33) ആണ് നാദാപുരം പൊലീസിന്റെ പിടിയിലായത്. വടകര തൊട്ടിൽപ്പാലം റൂട്ടിൽ ഓടുന്ന ഹനാൻ എന്ന ബസിൽ വെച്ചാണ് മോഷണം നടന്നത്.

തമിഴ്നാട് സ്വദേശിയായ യുവതി സഹയാത്രികയുടെ മൂന്ന് പവൻ വരുന്ന സ്വർണ മാല മോഷ്ടിക്കുകയായിരുന്നു. ഷാൾ കൊണ്ട് മറച്ച് അതിവിദഗ്ധമായാണ് മോഷണം നടത്തിയത്. ഈ മോഷണം മറ്റൊരു സ്ത്രീയുടെ ശ്രദ്ധയിൽപ്പെടുകയും അവർ ബഹളം വെച്ചതിനെത്തുടർന്ന് മറ്റുള്ള യാത്രക്കാരും ബസ് ജീവനക്കാരും ഇടപെടുകയായിരുന്നു.

ബസ് അവിടെ നിർത്തുകയും തുടർന്ന് നാദാപുരം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയുമായിരുന്നു. പോലീസ് എത്തി വിശദമായ ദേഹപരിശോധന നടത്തിയപ്പോഴാണ് യുവതിയിൽ നിന്ന് സഹയാത്രികയായ വയോധികയുടെ സ്വർണ മാല കണ്ടെത്തിയത്.

മോഷണത്തിന്റെ ദൃശ്യങ്ങൾ ബസിലെ സി സി ടി വിയിൽ പതിഞ്ഞിരുന്നു. യുവതിയുടെ അറസ്റ് രേഖപ്പെടുത്തി. യുവതിക്കെതിരെ മറ്റ് കേസുകൾ ഉണ്ടോ എന്നും പൊലീസ് അന്വേഷിക്കുകയാണ്.

Woman arrested for stealing gold necklace from fellow traveler Nadapuram Kozhikode

Next TV

Related Stories
വർഗീയതക്കെതിരെ സോഷ്യലിസ്റ്റ് മുന്നേറ്റം അനിവാര്യം - കെ.പി മോഹനൻ എം.എൽ.എ

May 23, 2025 07:38 PM

വർഗീയതക്കെതിരെ സോഷ്യലിസ്റ്റ് മുന്നേറ്റം അനിവാര്യം - കെ.പി മോഹനൻ എം.എൽ.എ

ബാലുശ്ശേരി രാഷ്ടീയ മഹിളാ ജനതാദൾ ജില്ലാതല ശില്പശാല...

Read More >>
Top Stories