കോഴിക്കോട് മേമുണ്ട സ്വദേശിയായ വിദ്യാർത്ഥി ബംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കോഴിക്കോട് മേമുണ്ട സ്വദേശിയായ വിദ്യാർത്ഥി ബംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
May 22, 2025 10:16 PM | By VIPIN P V

വടകര(കോഴിക്കോട്) : ( www.truevisionnews.com ) മേമുണ്ട സ്വദേശിയായ വിദ്യാർഥി ബംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. യെലഹങ്ക വൃന്ദാവൻ കോളജ് ഓഫ് എൻജിനീയറങ്ങിലെ എം.സി.എ വിദ്യാർഥി മേമുണ്ട തടത്തിൽ മീത്തൽ കൃഷ്ണ കൃപയിൽ കൃഷ്ണനുണ്ണിയാണ് (22) മരിച്ചത്.

വ്യാഴാഴ്ച രാവിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോർട്ടത്തിൽ മരണകാരണം ഹൃദയാഘാതമാണെന്ന് കണ്ടെത്തി. മൃതദേഹം കേരള സമാജം ആംബുലൻസിൽ നാട്ടിലേക്ക് ​പുറപ്പെട്ടു. സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.

അച്ഛൻ : പുരുഷോത്തമൻ ( ചോറോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ) അമ്മ: പ്രീത (മേപ്പയിൽ ഈസ്റ്റ് എസ്‌.ബി സ്കൂൾ റിട്ട. അധ്യാപിക). സഹോദരി: അനഘ. സഹോദരി ഭർത്താവ്: അഖിൽ വയനാട്.

student from Kozhikode Memunda died heart attack Bengaluru

Next TV

Related Stories
'അനൂസ് റോഷൻ' തിരികെയെത്തുന്നു; കോഴിക്കോട് കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി

May 22, 2025 11:22 AM

'അനൂസ് റോഷൻ' തിരികെയെത്തുന്നു; കോഴിക്കോട് കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി

കോഴിക്കോട് കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ...

Read More >>
Top Stories










Entertainment News