തിരുവനന്തപുരം: ( www.truevisionnews.com ) അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ പ്രധാന പ്രതി പാറശാല പൊലീസിന്റെ പിടിയിൽ. വിദേശത്തുനിന്ന് ചെന്നൈ എയർപോർട്ടിൽ എത്തിയപ്പോളാണ് പ്രതി പിടിയിലായത്. കേരളത്തിന് അകത്തും പുറത്തും എം ഡി എം എ ഉൾപ്പെടെയുള്ള രാസ ലഹരികൾ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ കോഴിക്കോട് കോട്ടപ്പള്ളി സ്വദേശി മുഹമ്മദ് നിഹാലെന്ന 25 കാരനാണ് പാറശ്ശാല പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ഓഗസ്റ്റ് 9 ന് ബാംഗ്ലൂരിൽ നിന്നും എം ഡി എം എയുമായി പിടികൂടിയ യുവാക്കളിൽ നിന്നാണ് മുഹമ്മദ് നിഹാലിനെ കുറിച്ച് പാറശാല പൊലീസിന് വിവരം ലഭിച്ചത്. പിന്നാലെ വിദേശത്തേക്ക് കടന്ന ഇയാൾക്ക് വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
parassala police arrest main suspect nterstate drug trafficking gang from chennai airport
