കോഴിക്കോട് : ( www.truevisionnews.com ) ബസ്സിനടിയിൽ അകപ്പെട്ട ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. താമരശ്ശേരി അമ്പായത്തോട് സ്വദേശി മിഥുനാണ് രക്ഷപ്പെട്ടത്. ബസ്സിനടിയിൽപ്പെട്ട ബൈക്കുമായി ബസ് ഏറെ ദൂരം മുന്നോട്ടു പോയിരുന്നു. ബസ് തട്ടിയ ഉടനെ, മിഥുൻ പുറത്തേക്ക് തെറിച്ചു പോയതിനാലാണ് രക്ഷപ്പെട്ടത്.
താമരശ്ശേരി പഴയ ബസ് സ്റ്റാൻഡിന് മുമ്പിലാണ് സംഭവം. കോഴിക്കോട് ഭാഗത്ത് നിന്നും വരികയായിരുന്ന മിഥുൻ, ബസ് സ്റ്റാൻ്റിനോട് ചേർന്നുള്ള പോക്കറ്റ് റോഡിലേക്ക് തിരിഞ്ഞപ്പോൾ വയനാട് ഭാഗത്തു നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ബസ്സിനടിയിൽപ്പെട്ട ബൈക്കുമായി ബസ് ഏറെ ദൂരം മുന്നോട്ടു പോയിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.
Road accident Thamarassery Kozhikode Biker miraculously survives after being hit by bus
