പിഞ്ചുമകളെ അമ്മ കൊന്നുകളഞ്ഞതെന്തിന് ഉത്തരമാവുന്നുവോ? പിച്ചിച്ചീന്തിയ പിതൃസഹോദരൻ്റെ ഫോണിൽ അശ്ലീലദൃശ്യങ്ങളുടെ ശേഖരം

പിഞ്ചുമകളെ അമ്മ കൊന്നുകളഞ്ഞതെന്തിന് ഉത്തരമാവുന്നുവോ? പിച്ചിച്ചീന്തിയ പിതൃസഹോദരൻ്റെ  ഫോണിൽ അശ്ലീലദൃശ്യങ്ങളുടെ ശേഖരം
May 22, 2025 01:17 PM | By Athira V

എറണാകുളം : ( www.truevisionnews.com) കേരളീയ മനസാക്ഷിയെ നടുക്കിയ സംഭവത്തിൽ പൊലീസ് ഉത്തരങ്ങൾ തേടുകയാണ്. പിഞ്ചുമകളെ അമ്മ കൊന്നുകളഞ്ഞതെന്തിന് എന്ന ചോദ്യത്തിന് ഉത്തരമാവുകയാണോ പുതിയ വെളിപ്പെടുത്തലുകൾ.

കുഞ്ഞു മേനിയിൽ കാമം കണ്ട് പിച്ചിച്ചീന്തിയ പിതൃസഹോദരൻ്റെ ഫോണിൽ അശ്ലീലദൃശ്യങ്ങളുടെ ശേഖരം. എറണാകുളം മൂഴിക്കുളത്ത് അമ്മ പുഴയിൽ എറിഞ്ഞുകൊന്ന നാല് വയസുകാരി മരണ ദിവസം പോലും ലൈംഗിക പീഡനത്തിന് ഇരയായ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.

പ്രതിയായ പിതാവിന്റെ സഹോദരൻ ലൈംഗിക വൈകൃതങ്ങളുള്ള ആളായിരുന്നെന്ന് പൊലീസ് വെളിപ്പെടുത്തൽ. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പൊലീസ് കണ്ടെത്തിയത്. കുട്ടിയെ ഇയാൾ നിരന്തരം ക്രൂരപീഡനത്തിന് ഇരയാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട ദിവസവും ഇയാൾ ലൈംഗികാതിക്രമം നടത്തിയതായാണ് വിവരം. പ്രതി ഇക്കാര്യം പോലീസിനോട് സമ്മതിച്ചിട്ടുണ്ടത്രേ.

വീട്ടിൽ കുട്ടിയുമായി ഏറ്റവും അടുപ്പമുള്ളയാളായിരുന്നു പിതാവിന്റെ സഹോദരൻ. ഇത് മുതലെടുത്താണ് ഇയാൾ കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിരുന്നതെന്നാണ് വിവരം. ചോദ്യംചെയ്യലിൽ ആദ്യം പ്രതി കുറ്റം സമ്മതിച്ചിരുന്നില്ല. എന്നാൽ, തെളിവ് നിരത്തിയുള്ള പോലീസിന്റെ ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം ഏറ്റുപറയുകയായിരുന്നു.

തനിക്ക് അബദ്ധം പറ്റിയെന്നായിരുന്നു പ്രതിയുടെ മൊഴി. കഴിഞ്ഞ ഒന്നര വർഷമായി ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവരുന്നുവെന്നാണ് ചോദ്യം ചെയ്യലിൽ സമ്മതിച്ചത്.

പ്രതിയെ ചോദ്യംചെയ്യുന്നതിനൊപ്പം ഇയാളുടെ ഫോൺ പോലീസ് പരിശോധിച്ചിരുന്നു. സ്റ്റേഷനിൽ വെച്ചുതന്നെ ഫോൺ തുറന്നുനോക്കിയപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. പ്രതി ലൈംഗികവൈകൃതങ്ങൾക്ക് അടിമയെന്നാണ് പോലീസ് സംശയിക്കുന്നത്. അശ്ലീലദൃശ്യങ്ങളുടെ ശേഖരം തന്നെ ഫോണിലുണ്ടെന്നാണ് വിവരം. ഇയാളെ വിശദമായി ചോദ്യംചെയ്യുന്നതിലൂടെ കേസിൽ കൂടുതൽ വ്യക്തതയുണ്ടാകുമെന്നാണ് കരുതുന്നത്.

ആദ്യഘട്ടം ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം നിഷേധിച്ചു. എന്നാൽ തെളിവുകളടക്കം നിരത്തിയുള്ള ചോദ്യം ചെയ്യലിൽ പ്രതി പൊട്ടിക്കരഞ്ഞ് കുറ്റം സമ്മതിക്കുകയായിരുന്നുവെന്നു. 'കുഞ്ഞ് കൊല്ലപ്പെട്ടല്ലോ, ഇനിയില്ലാല്ലോ...' എന്നൊക്കെ പറഞ്ഞായിരുന്നു ആദ്യം പ്രതി വിലപിച്ചത്. പിന്നീട് കുട്ടിയുടെ ദേഹത്തെ മുറിവുകളെക്കുറിച്ച് പോലീസ് ചോദിച്ചു. ഒടുവിൽ പ്രതി പൊട്ടിക്കരഞ്ഞുകൊണ്ട്, അബദ്ധം പറ്റിയെന്നുപറഞ്ഞ് കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്നാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Four year old girl murder brutally raped Thiruvaniyur

Next TV

Related Stories
തീവണ്ടി യാത്രയ്ക്കിടെ കോളേജ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; മുപ്പത്തഞ്ചുകാരൻ അറസ്റ്റിൽ

Jul 23, 2025 07:46 AM

തീവണ്ടി യാത്രയ്ക്കിടെ കോളേജ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; മുപ്പത്തഞ്ചുകാരൻ അറസ്റ്റിൽ

തീവണ്ടി യാത്രയ്ക്കിടെ കോളേജ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശി ...

Read More >>
തിരുവനന്തപുരത്ത് പതിനെട്ടു വയസ്സുകാരി കിടപ്പുമുറിയില്‍ മരിച്ചനിലയില്‍

Jul 22, 2025 10:08 PM

തിരുവനന്തപുരത്ത് പതിനെട്ടു വയസ്സുകാരി കിടപ്പുമുറിയില്‍ മരിച്ചനിലയില്‍

തിരുവനന്തപുരത്ത് പതിനെട്ടു വയസ്സുകാരി കിടപ്പുമുറിയില്‍...

Read More >>
ഹൃദയം മുറിഞ്ഞു...! പ്രാർത്ഥനകൾ വിഫലമായി, കണ്ണൂരിൽ പുഴയിൽ ചാടി മരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

Jul 22, 2025 05:44 PM

ഹൃദയം മുറിഞ്ഞു...! പ്രാർത്ഥനകൾ വിഫലമായി, കണ്ണൂരിൽ പുഴയിൽ ചാടി മരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂർ ചെമ്പല്ലിക്കുണ്ട് പുഴയിൽ ചാടിമരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം...

Read More >>
കണ്ണൂരിലെ വീട്ടിൽ കവർച്ച, അലമാരയിൽ സൂക്ഷിച്ച 38.25 പവൻ സ്വർണം മോഷണം പോയതായി പരാതി, അന്വേഷണം ഊർജിതം

Jul 22, 2025 01:27 PM

കണ്ണൂരിലെ വീട്ടിൽ കവർച്ച, അലമാരയിൽ സൂക്ഷിച്ച 38.25 പവൻ സ്വർണം മോഷണം പോയതായി പരാതി, അന്വേഷണം ഊർജിതം

കണ്ണൂരിലെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച 38.25 പവൻ സ്വർണം മോഷണം പോയതായി പരാതി, അന്വേഷണം...

Read More >>
Top Stories










//Truevisionall