പാലക്കാട്: ( www.truevisionnews.com ) ഹോട്ടലില്‍ പണം മോഷ്ടിക്കാനെത്തിയയാള്‍ ഭക്ഷണം കഴിക്കുന്നതിനിടെ സിസിടിവി ക്യാമറ കണ്ട് ഓടി. ചന്ദ്രനഗര്‍ ജങ്ഷനില്‍നിന്ന് നൂറുമീറ്റര്‍ മാറി ദേശീയപാതയോരത്തെ ഹോട്ടലില്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ടിനാണ് സംഭവം.
ജീവനക്കാര്‍ ഹോട്ടല്‍ അടച്ചുപോയശേഷം പിന്‍വാതില്‍ പൊളിച്ചാണ് ഇയാള്‍ അകത്തു കയറിയത്. ഹോട്ടലിന്റെ മുന്നില്‍ മേശയില്‍ കരുതിയിരുന്ന പണം സൂക്ഷിച്ചിരുന്ന ഹുണ്ടിക മോഷ്ടിച്ചു. മേശയിലുണ്ടായിരുന്ന ചാര്‍ജറും എടുത്തു.
.gif)
അടുക്കളയിലെത്തി ഓംലറ്റ് കഴിച്ചെന്നും ഫ്രിഡ്ജിലെ ബീഫ് പുറത്തെടുത്ത് പാചകംചെയ്‌തെന്നുമാണ് വിവരം. പാചകംചെയ്ത ബീഫ് മേശയില്‍ ഇരിക്കുന്നത് രാവിലെയെത്തിയ ജീവനക്കാര്‍ കണ്ടതോടെയാണ് സംശയം തോന്നി സിസിടിവി പരിശോധിച്ചത്. ഇതില്‍ മോഷ്ടാവ് ഹോട്ടലിനകത്തേക്ക് കടക്കുന്നതും ഹുണ്ടിക മോഷ്ടിക്കുന്നതും പതിഞ്ഞിട്ടുണ്ട്.
ഭക്ഷണം കഴിക്കാനിരുന്നപ്പോഴാണ് സിസിടിവി ശ്രദ്ധയില്‍പ്പെട്ടതും രക്ഷപ്പെട്ടതെന്നുമാണ് കസബ പോലീസില്‍നിന്ന് ലഭിക്കുന്ന വിവരം. മോഷ്ടാവിന്റെ മുഖം വ്യക്തമല്ല. വയോധികനാണെന്നും പോലീസ് പറഞ്ഞു.
hungry thief caught cctv
