കൊല്ലം : ( www.truevisionnews.com ) മയക്ക മരുന്ന് സംഘത്തിൻ്റെ അഴിഞ്ഞാട്ടം. യുവതിയേയും കുടുംബാംഗങ്ങളെയും വീട്ടിൽ കയറി ആക്രമിച്ചു. വയലിൽതോപ്പിലിൽ സ്വദേശികളായ നിയാസ്, ഭാര്യ ഷാ മോൾ, അബ്ദുൽ ലത്തീഫ് എന്നിവർക്കാണ് മർദ്ദനമേറ്റത്.

സമീപത്തെ രണ്ട് കടകൾ സംഘം അടിച്ചു തകർക്കുകയും കടയിൽ ഉണ്ടായിരുന്നവരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. പഴക്കച്ചവടം നടത്തുന്ന ഓട്ടോറിക്ഷയുടെ ചില്ലും തകർത്തു. സംഭവത്തിൽ സഹോദരങ്ങൾ ഉൾപ്പടെ നാല് പേരെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിഘ്നേഷ് , മനീഷ് , ഇബ്നു അബ്ബാസ് ,
നൗഫൽ എന്നിവരാണ് പിടിയിലായത്. നൗഫൽ മുമ്പ് പൊലീസ് ജീപ്പ് ആക്രമിച്ച കേസിൽ പ്രതിയാണ്.
Drug gang rampages Kollam Young woman and family members attacked home
