(truevisionnews.com) വെറുതെ എന്തിനാ ചിപ്സ് പുറത്തു നിന്ന് വാങ്ങി പണം ചെലവാക്കുന്നത്. കപ്പയില്ലേ വീട്ടിൽ, എങ്കിൽ ഇതാ കിടിലൻ റെസിപി. വളരെ എളുപ്പത്തിൽ കപ്പ വറുത്തെടുത്താലോ?

ചേരുവകൾ
പച്ച കപ്പ
ഉപ്പ് -ആവശ്യത്തിന്
ഓയിൽ - വറുക്കാൻ ആവശ്യത്തിന്
തയാറാക്കും വിധം
കപ്പ നന്നായി കഴുകി കഷ്ണങ്ങളാക്കി മുറിക്കുക. ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കുക. ഇത് വെന്തു വരുമ്പോൾ ഉടനെ വെള്ളം ഊറ്റിക്കളയണം.
കപ്പ ചൂടാറിയ ശേഷം കനം കുറച്ച് അരിഞ്ഞെടുക്കുക. ശേഷം ഒരു പാൻ എടുത്ത് ചൂടാക്കി ഓയിൽ ഒഴിച്ച് കൊടുക്കാം. തിളച്ച ഓയിലിലേക്ക് അരിഞ്ഞു വെച്ച കപ്പ കുറച്ചു കുറച്ചായി ഇട്ടു കൊടുക്കുക. കപ്പ ബ്രൗൺ നിറമായിക്കഴിഞ്ഞാൽ വറുത്തു കോരാം.
ഉപ്പ് കുറവാണെങ്കിൽ വെള്ളത്തിൽ കലക്കി തളിക്കുക. കുറച്ചു കറിവേപ്പില വറുത്ത് കോരിയതും മുളക് പൊടിയും കൂടി വിതറി കൊടുക്കുകയാണെങ്കിൽ കൂടുതൽ രുചിയായിരിക്കും . കറുമുറാ കപ്പ വാറുത്തത് റെഡി
tapioca chips recipie
