കോഴിക്കോട് ഉള്ള്യേരിയിൽ കാർ സ്കൂട്ടറിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഐ എം കന്നൂര് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മരിച്ചു

കോഴിക്കോട് ഉള്ള്യേരിയിൽ കാർ സ്കൂട്ടറിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഐ എം കന്നൂര് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മരിച്ചു
May 19, 2025 12:43 PM | By VIPIN P V

ബാലുശേരി: ( www.truevisionnews.com ) കാർ സ്കൂട്ടറിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഐ എം കന്നൂര് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ദേശാഭിമാനി ഏജൻ്റുമായിരുന്ന ഉള്ള്യേരി ആനവാതില്‍ ഇല്ലത്ത് മീത്തല്‍ ദാമോദരന്‍( 63) മരിച്ചു. ഞായർ രാവിലെ 6.30 ഓടെ പത്രവിതരണത്തിനിടെ സ്കൂട്ടറിൽ കാറിടിച്ചാണ്അപകടം.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റിരുന്ന ദാമോദരൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കാര്‍ താമരശേരി ഭാഗത്തേക്ക് പോകുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌ക്കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഇടിച്ച ശേഷം സ്‌ക്കൂട്ടറിനെ 15 മീറ്ററോളം റോഡിലൂടെ നിരക്കി, അടുത്തുള്ള വൈദ്യുതിക്കാലില്‍ ചെന്നിടിച്ച ശേഷമാണ് കാര്‍ നിന്നത്. തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്.

1986 ൽ സിപിഐ എം അംഗമായി.ഉള്ള്യേരി പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ, ( 2005-10) ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം(2010-15) എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കര്‍ഷകത്തൊഴിലാളി യൂണിയന്‍ മുന്‍ ഏരിയാ ജോയിന്റ് സെക്രട്ടറിയായിരുന്നു.

ഭാര്യ: പുഷ്പാവതി( ഉള്ള്യേരിപഞ്ചായത്ത് സാക്ഷരതാ പ്രേരക്). മക്കള്‍: ദിപിന്‍, (ഇന്ത്യന്‍ ആര്‍മി), ദീപ്തി. മരുമക്കള്‍ പ്രിന്‍സ് (കൂമുള്ളി) അശ്വതി (ഒള്ളൂര്‍).പിതാവ് : കൃഷ്ണന്‍നായര്‍. മാതാവ് ; ലക്ഷ്മി. സഹോദരങ്ങള്‍: സൗമിനി നാറാത്ത് വെസ്റ്റ് , രാധ കക്കഞ്ചേരി, ഇ.എം പ്രഭാകരന്‍ (സി.പി.എം കന്നൂര് ലോക്കല്‍ കമ്മിറ്റി അംഗം). പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹം കന്നൂര് ഗവ. യു പി സ്‌കൂള്‍ പരിസരത്ത് പൊതുദര്‍ശനത്തിന് വെക്കുന്നതാണ്.

CPI(M) Kannoor Local Committee Secretary EM Damodaran passes away

Next TV

Related Stories
പ്രാർത്ഥനകൾ വിഫലം; കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jul 10, 2025 12:01 PM

പ്രാർത്ഥനകൾ വിഫലം; കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം...

Read More >>
കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

Jul 10, 2025 11:41 AM

കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം...

Read More >>
കോഴിക്കോട് സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു

Jul 9, 2025 04:57 PM

കോഴിക്കോട് സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു

ട്ടോളി ബസാർ സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ...

Read More >>
കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങി; രണ്ടര വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാ സേന

Jul 9, 2025 06:31 AM

കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങി; രണ്ടര വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാ സേന

കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാ...

Read More >>
കോഴിക്കോട് നടുറോഡിൽ തമ്മിൽത്തല്ല്; വിദ്യാർത്ഥികൾക്ക് നേരെ ലാത്തിവീശി പൊലീസ്

Jul 7, 2025 10:04 PM

കോഴിക്കോട് നടുറോഡിൽ തമ്മിൽത്തല്ല്; വിദ്യാർത്ഥികൾക്ക് നേരെ ലാത്തിവീശി പൊലീസ്

കോഴിക്കോട് കളൻതോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ...

Read More >>
സുന്നത്ത് കര്‍മ്മം; കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി

Jul 7, 2025 01:13 PM

സുന്നത്ത് കര്‍മ്മം; കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി

കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം...

Read More >>
Top Stories

//Truevisionall