ലഹരി ഉപയോഗം ചോദ്യം ചെയ്തു; താമരശ്ശേരി ചുരത്തിൽ ലഹരി വിരുദ്ധ സമിതി പ്രവർത്തകർക്ക് നേരെ അക്രമം, ഒമ്പത് പേർക്ക് പരിക്ക്

ലഹരി ഉപയോഗം ചോദ്യം ചെയ്തു; താമരശ്ശേരി ചുരത്തിൽ ലഹരി വിരുദ്ധ സമിതി പ്രവർത്തകർക്ക് നേരെ അക്രമം, ഒമ്പത് പേർക്ക് പരിക്ക്
May 19, 2025 06:27 AM | By Jain Rosviya

കോഴിക്കോട്: (truevisionnews.com) താമരശ്ശേരി ചുരത്തിൽ ലഹരി വിരുദ്ധ സമിതി പ്രവർത്തകർക്ക് നേരെ അക്രമം. താമരശ്ശേരി ചുരം നാലാം വളവിൽ വെച്ചാണ് ലഹരി വിരുദ്ധ സമിതി പ്രവർത്തകർക്ക് നേരെ ആക്രമമുണ്ടായത്. സംഭവത്തിൽ പരുക്കേറ്റ ഒമ്പതു പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാലു ദിവസം മുമ്പ് രാത്രി രണ്ടു മണിയോടടുപ്പിച്ച് ചുരം നാലാം വളവിലെ കടക്കകത്തു നിന്നും ഏതാനും യുവാക്കൾ ലഹരി വസ്തു ഉപയോഗിക്കുന്നത് ലഹരി വിരുദ്ധ സമിതി പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അവിടെ വെച്ചു തന്നെ ഇവർക്ക് താക്കീതു നൽകി വിട്ടയച്ചു. രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ ലഹരി വിരുദ്ധ സമിതി പ്രവർത്തകർ ഇവരെ ചോദ്യം ചെയ്തു.

ചോദ്യം ചെയ്ത സംഘത്തിൽ ഉണ്ടായിരുന്ന രണ്ടു പേരെ പേരെ ലഹരി ഉപയോഗിച്ചവരും ഇവർ വിളിച്ചു വരുത്തിയ ആളുകളും ചേർന്ന് മര്‍ദിക്കുകയായിരുന്നു. ഈ വിവരമറിഞ്ഞ് അടിവാരത്ത് നിന്നും കൂടുതൽ പ്രവർത്തകർ ചുരത്തിൽ എത്തുകയും അക്രമിസംഘവുമായി വാക്കേറ്റമുണ്ടാവുകയും തുടർന്ന് പരസ്പരം സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.




Violence against anti drug committee activists Thamarassery Churam nine injured

Next TV

Related Stories
കോഴിക്കോട് വടകരയിൽ ബൈക്കിലെത്തിയ സംഘം വയോധികയുടെ സ്വർണ മാല കവർന്നു

Jun 16, 2025 07:06 PM

കോഴിക്കോട് വടകരയിൽ ബൈക്കിലെത്തിയ സംഘം വയോധികയുടെ സ്വർണ മാല കവർന്നു

വടകരയിൽ ബൈക്കിലെത്തിയ സംഘം യുവതിയുടെ സ്വർണ മാല...

Read More >>
കോഴിക്കോട് താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് പണം തട്ടിയതായി പരാതി

Jun 15, 2025 08:06 AM

കോഴിക്കോട് താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് പണം തട്ടിയതായി പരാതി

താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി പരാതി....

Read More >>
Top Stories