നന്തിബസാര്‍ (കോഴിക്കോട്): ( www.truevisionnews.com ) നന്തിബസാര്‍ ചിങ്ങപുരം റോഡില്‍ സ്വകാര്യ വ്യക്തിയുടെ വീടിന്റെ മതില്‍ നിര്‍മ്മാണത്തിനിടെ തകര്‍ന്നുവീണ് തൊഴിലാളി മരിച്ചു. ബാലുശ്ശേരി എരമംഗലം സ്വദേശി കാരാട്ടുപാറ അഞ്ചാംവെളിച്ചത്തില്‍ സജീവന്‍ ആണ് മരിച്ചത്. അന്‍പത്തിയഞ്ച് വയസായിരുന്നു.

ആറ് പേരാണ് തൊഴിലാളി സംഘത്തിലുണ്ടായിരുന്നത്. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കില്ല. സജീവന്റെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Worker dies after wall collapses during construction Kozhikode
