പത്തനംതിട്ട: ( www.truevisionnews.com ) പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബോംബ് വെയ്ക്കുമെന്ന അഞ്ജാതഭീഷണി സന്ദേശം മുഴക്കിയ പ്രതി പിടിയിൽ. സീതത്തോട് സ്വദേശി സിനു തോമസ് ( 32) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് പ്രതി കൺട്രോൾ റൂമിൽ വിളിച്ച് ഭീഷണി സന്ദേശം മുഴക്കിയത്.

ഭീഷണി സന്ദേശം മുഴക്കി അരമണിക്കൂറിനുള്ളിൽ പ്രതിയെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. പ്രണയനൈരാശ്യത്തെ തുടർന്ന് മദ്യപിച്ച് ബോധമില്ലാതെയാണ് പ്രതി കൺട്രോൾ റൂമിൽ വിളിച്ച് വ്യാജഫോൺ സന്ദേശം നൽകിയതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
ഉടൻ തന്നെ പൊലീസും ബോംബ് സ്ക്വാഡും ബസ്റ്റ് സ്റ്റാൻഡിലെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.
false threat bomb pathanamthitta bus stand accused arrested
