മലപ്പുറത്ത് പുതിയ ആറുവരി ദേശീയപാത ഇടിഞ്ഞുവീണു; തകർന്ന് വീണത് മൂന്ന് കാറുകളുടെ മുകളിലേക്ക്

മലപ്പുറത്ത് പുതിയ ആറുവരി ദേശീയപാത ഇടിഞ്ഞുവീണു; തകർന്ന് വീണത് മൂന്ന് കാറുകളുടെ മുകളിലേക്ക്
May 19, 2025 04:40 PM | By Jain Rosviya

മലപ്പുറം: (truevisionnews.com)മലപ്പുറത്ത് നിർമാണത്തിനിടെ ദേശീയപാത 66ലെ ആറുവരിപ്പാത ഇടിഞ്ഞുവീണു. കോഴിക്കോട് തൃശ്ശൂർ ദേശീയ പാതയിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മലപ്പുറം ജില്ലയിലെ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് റോഡ് തകർന്ന് വീണത്. കൂരിയാട് സർവീസ് സ്റ്റേഷന് സമീപം ദേശീയപാതയുടെ ഒരുഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. 

സർവീസ് റോഡിലൂടെ യാത്ര ചെയ്തിരുന്ന കാറിന് മുകളിലേക്കാണ് ആറുവരിപ്പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത്. റോഡ് ഇടിഞ്ഞ് വീണ് മൂന്ന് കാറുകളാണ് അപകടത്തിൽ പെട്ടത്. രണ്ട് വാഹനങ്ങളുടെ മുകളിലേക്ക് കല്ലും മണ്ണും പതിച്ചു.

സംഭവത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കൊളപ്പുറം കക്കാട് വഴി കോഴിക്കോട് നിന്നും തൃശ്ശൂർ ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. വാഹനങ്ങൾ വികെ പടിയിൽനിന്നും മമ്പുറം വഴി കക്കാട് വഴി പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

New six lane national highway collapses Malappuram falls top three cars

Next TV

Related Stories
'യാത്രയ്ക്കുശേഷം മൂന്നുതവണ വിളിച്ചിരുന്നു, ഒപ്പമുണ്ടായിരുന്ന പതിനഞ്ചുപേരെയും റിസോർട്ട് ഉടമകളെയും ചോദ്യംചെയ്യണം'; നിഷ്മയുടെ മരണത്തിൽ പരാതി

May 18, 2025 10:14 AM

'യാത്രയ്ക്കുശേഷം മൂന്നുതവണ വിളിച്ചിരുന്നു, ഒപ്പമുണ്ടായിരുന്ന പതിനഞ്ചുപേരെയും റിസോർട്ട് ഉടമകളെയും ചോദ്യംചെയ്യണം'; നിഷ്മയുടെ മരണത്തിൽ പരാതി

മേപ്പാടിയിലെ റിസോര്‍ട്ടില്‍ ടെന്റ് തകര്‍ന്ന് നിലമ്പൂര്‍ അകമ്പാടം സ്വദേശിനി നിഷ്മയുടെ മരണം...

Read More >>
നരഭോജി കടുവ എവിടെ? വ്യാപക തിരച്ചിൽ; 50 ക്യാമറകൾ സ്ഥാപിച്ചിട്ടും കണ്ടെത്താനായില്ല

May 17, 2025 06:56 AM

നരഭോജി കടുവ എവിടെ? വ്യാപക തിരച്ചിൽ; 50 ക്യാമറകൾ സ്ഥാപിച്ചിട്ടും കണ്ടെത്താനായില്ല

കാളികാവിൽ ഒരാളെ കൊന്ന കടുവയെ പിടികൂടാനുള്ള ദൗത്യം...

Read More >>
കടുവ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ട സംഭവം;  കടുവയെ പിടികൂടാനുളള ദൗത്യം ആരംഭിച്ചു

May 15, 2025 09:22 PM

കടുവ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ട സംഭവം; കടുവയെ പിടികൂടാനുളള ദൗത്യം ആരംഭിച്ചു

മലപ്പുറം കാളികാവില്‍ ടാപ്പിംഗ് തൊഴിലാളിയെ ആക്രമിച്ചുകൊന്ന കടുവയെ പിടികൂടാനുളള ദൗത്യം...

Read More >>
Top Stories