മഴ മുന്നറിയിപ്പിൽ മാറ്റം; കേരളത്തിൽ നാളെ മുതൽ മഴ സജീവമാകാൻ സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം; കേരളത്തിൽ നാളെ മുതൽ മഴ സജീവമാകാൻ സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
May 18, 2025 02:33 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. നാളെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരളത്തിൽ നാളെ മുതൽ മഴ സജീവമാകാൻ സാധ്യതയെന്നാണ് പ്രവചനം. ഇന്ന് മലപ്പുറം, വയനാട്, കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

വയനാട്, കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഇടിമിന്നലോടെ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രത്യേക അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും ഉരുൾ പൊട്ടൽ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിലടക്കം കനത്ത ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 20ന് മലപ്പുറം, വയനാട്, കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. 21ന് കോഴിക്കോട്, വയനാട്, കണ്ണൂർ കാസർകോട് ജില്ലകളിലും, 22ന് കണ്ണൂർ കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറബിക്കടലിൽ കർണാടക തീരത്തിന് മുകളിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ അഞ്ച് ദിവസം മഴ തുടരുമെന്നാണ് പ്രവചനം.

Change rain warning Rain likely intensify Kerala from tomorrow Yellow alert announced various districts

Next TV

Related Stories
ഒരു കോടി കോഴിക്കോടേക്ക്...! ഇന്നത്തെ സമൃദ്ധി ആർക്ക് ? നറുക്കെടുപ്പ് ഫലം വിവരങ്ങൾ ഇങ്ങനെ...

May 18, 2025 03:42 PM

ഒരു കോടി കോഴിക്കോടേക്ക്...! ഇന്നത്തെ സമൃദ്ധി ആർക്ക് ? നറുക്കെടുപ്പ് ഫലം വിവരങ്ങൾ ഇങ്ങനെ...

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറിയുടെ SM-3 ഫലം...

Read More >>
കുടയെടുത്തോ...?; ഇടിവെട്ടിപ്പെയ്യുമെന്ന് മുന്നറിയിപ്പ്, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

May 18, 2025 07:31 AM

കുടയെടുത്തോ...?; ഇടിവെട്ടിപ്പെയ്യുമെന്ന് മുന്നറിയിപ്പ്, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ...

Read More >>
സ്കൂൾ കോമ്പൗണ്ടുകളിലെ അപകടാവസ്ഥയിലുള്ള കെട്ടിടഭാഗങ്ങൾ പൊളിക്കും; സ്കൂൾ തുറക്കും മുൻപ് പൂർത്തിയാക്കാൻ നിർദേശം

May 17, 2025 05:23 PM

സ്കൂൾ കോമ്പൗണ്ടുകളിലെ അപകടാവസ്ഥയിലുള്ള കെട്ടിടഭാഗങ്ങൾ പൊളിക്കും; സ്കൂൾ തുറക്കും മുൻപ് പൂർത്തിയാക്കാൻ നിർദേശം

അപകടാവസ്ഥയിലുള്ള കെട്ടിടഭാഗങ്ങൾ പൊളിക്കും; സ്കൂൾ തുറക്കും മുൻപ് പൂർത്തിയാക്കാൻ...

Read More >>
ഇടിമിന്നലോടെ കനത്ത മഴ, ജില്ലകളിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു; ജാഗ്രത നിർദ്ദേശം

May 17, 2025 03:03 PM

ഇടിമിന്നലോടെ കനത്ത മഴ, ജില്ലകളിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു; ജാഗ്രത നിർദ്ദേശം

അടുത്ത 5 ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടെ ശക്തമായ...

Read More >>
സർക്കാരിന് മേൽ വീണ്ടും ഇരുട്ടടി; കടമെടുക്കാവുന്ന തുകയിൽ നിന്ന് കേന്ദ്ര സർക്കാരിൻ്റെ കടും വെട്ട്

May 17, 2025 12:30 PM

സർക്കാരിന് മേൽ വീണ്ടും ഇരുട്ടടി; കടമെടുക്കാവുന്ന തുകയിൽ നിന്ന് കേന്ദ്ര സർക്കാരിൻ്റെ കടും വെട്ട്

അധികമായി കടമെടുക്കാൻ സാധിക്കുന്ന തുകയിൽ നിന്ന് 3,300 കോടി രൂപ കേന്ദ്രം...

Read More >>
ക്യാപ്റ്റനൊപ്പം കുതിക്കാൻ;  എ പ്രദീപ് കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

May 17, 2025 12:12 PM

ക്യാപ്റ്റനൊപ്പം കുതിക്കാൻ; എ പ്രദീപ് കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

സിപിഎം നേതാവ് എ പ്രദീപ് കുമാര്‍ മുഖമന്ത്രിയുടെ പ്രൈവറ്റ്...

Read More >>
Top Stories

GCC News