തീ ആദ്യം ഉയർന്നത് ബുക്സ്റ്റാളിൽ, പിന്നാലെ കടകളിലേക്ക് വ്യാപിച്ചു; കോഴിക്കോട്ടെ തീപിടിത്തത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

തീ ആദ്യം ഉയർന്നത് ബുക്സ്റ്റാളിൽ, പിന്നാലെ കടകളിലേക്ക് വ്യാപിച്ചു; കോഴിക്കോട്ടെ തീപിടിത്തത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
May 18, 2025 06:02 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് പുതിയ ബസ്‍സ്റ്റാൻഡിൽ വൻ തീപിടിത്തത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് . ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് തീപടർന്നത്. ബുക്സ്റ്റാളിനോട് ചേർന്ന ഭാഗത്തുനിന്നാണ് ആദ്യം തീ ഉയർന്നത്. പിന്നീട് കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന തുണിക്കടയിലേക്കും അടുത്തുള്ള മറ്റു കടകളിലും തീ വ്യാപിച്ചു.

നാല് യൂണിറ്റ് ഫയർഫോഴ്സാണ് നിലവിൽ സ്ഥലത്തുള്ളത്. കൂടുതൽ ഫയർഫോഴ്സ് സംഘത്തെ സ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്. ബീച്ച്, മീഞ്ചന്ത, വെള്ളിമാട്കുന്ന് ഫയർ സ്റ്റേഷനിൽ നിന്നാണ് കൂടുതൽ ഫയർഫോഴ്സ് സംഘത്തെ എത്തിച്ചത്.


സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസുകൾ മുഴുവൻ മാറ്റി. ആളുകളെ ഒഴിപ്പിച്ചു. ബസ്‍സ്റ്റാൻഡ് ബിൽഡിങ്ങിൽ പ്രവൃത്തിച്ചിരുന്ന കടകൾ പൂട്ടിച്ചു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ആർക്കും ആളപായമില്ലെന്നാണ് സൂചന. ഞായറാഴ്ച വൈകുന്നേരമായതിനാൽ നഗരത്തിൽ വലിയ ജനത്തിരക്കുണ്ട്. ആളപായമില്ലെന്നാണ് വിവരം.

fire accident shop near kozhikode mofussil busstand

Next TV

Related Stories
ജല്‍ ജീവന്‍ മിഷന്‍; പഞ്ചായത്തുകള്‍ തുക കൈമാറാത്തത് പദ്ധതിയെ ബാധിക്കുന്നു -കളക്ടര്‍

May 18, 2025 10:30 PM

ജല്‍ ജീവന്‍ മിഷന്‍; പഞ്ചായത്തുകള്‍ തുക കൈമാറാത്തത് പദ്ധതിയെ ബാധിക്കുന്നു -കളക്ടര്‍

ജല്‍ ജീവന്‍ മിഷന്‍ കോഴിക്കോട് ജില്ലാതല ജല ശുചിത്വമിഷന്‍ യോഗം...

Read More >>
Top Stories