'അശാസ്ത്രീയത തല പൊക്കുന്നത് നാടിന് ആപത്ത്'; അക്യുപങ്ചര്‍ ചികിത്സയ്‌ക്കെതിരെ മുഖ്യമന്ത്രി

'അശാസ്ത്രീയത തല പൊക്കുന്നത് നാടിന് ആപത്ത്'; അക്യുപങ്ചര്‍ ചികിത്സയ്‌ക്കെതിരെ മുഖ്യമന്ത്രി
May 18, 2025 07:23 PM | By Jain Rosviya

പാലക്കാട്: (truevisionnews.com) അക്യുപങ്ചര്‍ ചികിത്സയ്‌ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം അശാസ്ത്രീയത പ്രചരിപ്പിക്കുന്നവര്‍ സാമൂഹ്യദ്രോഹികളാണെന്നും വാക്‌സിന്‍ വിരുദ്ധത പ്രചരിപ്പിക്കുന്നതുള്‍പ്പെടെ സമൂഹത്തെ പുറകോട്ടടുപ്പിക്കാന്‍ ഇക്കൂട്ടര്‍ ശ്രമം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

'അശാസ്ത്രീയത തല പൊക്കുന്നത് നാടിന് ആപത്താണ്. അവയ്‌ക്കെതിരെ ഒറ്റക്കെട്ടായി സമൂഹം നില്‍ക്കണം. അശാസ്ത്രീയ ചികിത്സയിലൂടെ ജീവന്‍ നഷ്ടമായ സഹോദരിയുടെ മുഖം ഇപ്പോഴും ഓര്‍മ്മ വരുന്നുണ്ടെന്ന് മുഖ്യമന്ത്രി  പറഞ്ഞു.

കഴിഞ്ഞ മാസം മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടില്‍വെച്ചുളള പ്രസവത്തിനിടെ യുവതി മരണപ്പെട്ടിരുന്നു. പെരുമ്പാവൂര്‍ സ്വദേശിയായ അസ്മയാണ് മരണപ്പെട്ടത്. ഇവരുടെ കുടുംബത്തിന്റെ പരാതിയില്‍ ഭര്‍ത്താവ് സിറാജുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഞ്ചാമത്തെ പ്രസവത്തിനിടെയാണ് അസ്മയ്ക്ക് ജീവന്‍ നഷ്ടമായത്.

അവരുടെ ആദ്യത്തെ രണ്ട് പ്രസവം ആശുപത്രിയിലായിരുന്നു. ഇവര്‍ അക്യുപങ്ചര്‍ പഠിച്ചിരുന്നു. അതിനുശേഷമുളള മൂന്ന് പ്രസവവും വീട്ടിലായിരുന്നു. അസ്മയുടെ മരണത്തിന് പിന്നാലെ അക്യുപങ്ചര്‍ അശാസ്ത്രീയമാണെന്ന് ആരോപിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.

Chief Minister against acupuncture treatment

Next TV

Related Stories
പൂട്ട്പൊളിച്ച് റബ്ബർ ഷീറ്റും അടയ്ക്കയും മോഷ്ടിച്ചു; പട്ടാളക്കാരൻ പിടിയിൽ

May 18, 2025 07:48 AM

പൂട്ട്പൊളിച്ച് റബ്ബർ ഷീറ്റും അടയ്ക്കയും മോഷ്ടിച്ചു; പട്ടാളക്കാരൻ പിടിയിൽ

റബ്ബർ ഷീറ്റും അടയ്ക്കയും മോഷ്ടിച്ച പട്ടാളക്കാരൻ...

Read More >>
അമ്മ തന്നെ കിണറ്റിൽ തള്ളിയിട്ടെന്ന് നാല് വയസ്സുകാരന്റെ നിർണായക മൊഴി; വാളയാറിൽ അമ്മ അറസ്റ്റിൽ

May 18, 2025 06:11 AM

അമ്മ തന്നെ കിണറ്റിൽ തള്ളിയിട്ടെന്ന് നാല് വയസ്സുകാരന്റെ നിർണായക മൊഴി; വാളയാറിൽ അമ്മ അറസ്റ്റിൽ

പാലക്കാട് വാളയാറിൽ നാല് വയസ്സുകാരൻ കിണറ്റിൽ വീണ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ...

Read More >>
മുക്കുപണ്ടം പണയംവച്ച് നാലര ലക്ഷം തട്ടി, സ്വന്തം മരണവാർത്ത പത്രത്തിൽ നൽകി മുങ്ങി; പ്രതി അറസ്റ്റിൽ

May 17, 2025 11:28 AM

മുക്കുപണ്ടം പണയംവച്ച് നാലര ലക്ഷം തട്ടി, സ്വന്തം മരണവാർത്ത പത്രത്തിൽ നൽകി മുങ്ങി; പ്രതി അറസ്റ്റിൽ

മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിലെ പ്രതിയെ ഗാന്ധിനഗർ പോലീസ് അറസ്റ്റ്...

Read More >>
 പ്രധാനമന്ത്രി നല്‍കുന്നത് വാഗ്ദാനം മാത്രം, കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നില്ല; ഖാദര്‍ മൊയ്തീന്‍

May 17, 2025 08:42 AM

പ്രധാനമന്ത്രി നല്‍കുന്നത് വാഗ്ദാനം മാത്രം, കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നില്ല; ഖാദര്‍ മൊയ്തീന്‍

വാ​ഗ്ദാ​ന​ങ്ങ​ള്‍ മാ​ത്രം ന​ല്‍കു​ന്ന പ്ര​ധാ​ന​മ​ന്ത്രി ക​ര്‍ഷ​ക​രു​ടെ ഒ​രാ​വ​ശ്യ​വും അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ഖാദര്‍...

Read More >>
 പതിവ് വാഹന പരിശോധന; ലോറിക്കരികിൽ പൊലീസ് എത്തിയപ്പോൾ ഡ്രൈവ൪ ഇറങ്ങിയോടാൻ ശ്രമം, പരിശോധനയിൽ കണ്ടത് വൻ സ്ഫോടക വസ്തു ശേഖരം

May 17, 2025 08:41 AM

പതിവ് വാഹന പരിശോധന; ലോറിക്കരികിൽ പൊലീസ് എത്തിയപ്പോൾ ഡ്രൈവ൪ ഇറങ്ങിയോടാൻ ശ്രമം, പരിശോധനയിൽ കണ്ടത് വൻ സ്ഫോടക വസ്തു ശേഖരം

പാലക്കാട് വാളയാറിൽ ലൈസൻസില്ലാതെ കടത്താൻ ശ്രമിച്ച വൻ സ്ഫോടക വസ്തു ശേഖരം...

Read More >>
 കെ എസ് ഇ ബി സ്മാർട്ട് മീറ്റർ മെയിൽ തുടങ്ങാനായില്ല; സെപ്റ്റംബറിൽ നടപ്പിലായേക്കും

May 17, 2025 08:15 AM

കെ എസ് ഇ ബി സ്മാർട്ട് മീറ്റർ മെയിൽ തുടങ്ങാനായില്ല; സെപ്റ്റംബറിൽ നടപ്പിലായേക്കും

മേ​യി​ൽ തു​ട​ങ്ങു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന സ്മാ​ർ​ട്ട് മീ​റ്റ​ർ സ്ഥാ​പി​ക്ക​ൽ ജോ​ലി...

Read More >>
Top Stories