( www.truevisionnews.com ) തമിഴ്നാട്ടിൽ ബൈക്കിൽ ലോറിയിടിച്ച് അമ്മയും മൂന്നുവയസ്സുകാരിയായ മകളും മരിച്ചു. പാടി മേൽപാതയ്ക്കു സമീപമാണ് അപകടം. അമിതവേഗത്തിലെത്തിയ ലോറി ഇരുചക്രവാഹനത്തിൽ ഇടിക്കുകയായിരുന്നു. പീരുമേട് പാമ്പനാർ പ്രതാപ് ഭവനിൽ പ്രകാശിന്റെയും ജെസിയുടെയും മകൾ പ്രിയങ്ക (31), മകൾ കരോളിനി എന്നിവരാണ് മരിച്ചത്.

പ്രിയയുടെ ഭർത്താവ് ശരവണനെ ഗുരുതര പരുക്കുകളോടെ കിൽപോക് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മാധവാരത്ത് താമസിക്കുന്ന ദമ്പതികൾ ഇന്നലെ രാവിലെ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുമ്പോഴാണ് ദുരന്തം.
Speeding lorry hits two wheeler accident mother and child die tragically
