കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് നഗരത്തില്‍ ഉണ്ടായ തീപ്പിടിത്തം ഗുരുതരമായി പടരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ക്രാഷ് ടെന്‍ഡര്‍ എത്തിച്ചിട്ടും തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടില്ല. അണയ്ക്കാന്‍ ശ്രമിക്കുന്തോറും കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നതിനാല്‍ സ്ഥിതി ഗുരുതരമായ സാഹചര്യത്തിലേക്കാണ് പോകുന്നത്. നിലവില്‍ ക്രാഷ് ടെന്‍ഡര്‍ അടക്കം അഞ്ച് യൂണിറ്റുകളാണ് തീ അണയ്ക്കാനായി എത്തിച്ചിട്ടുള്ളത്.

കോഴിക്കോട് മാവൂർ റോഡിലുള്ള മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലാണ് ഇന്ന് വൈകീട്ട് അഞ്ചുമണിയോടെ തീപ്പിടിത്തമുണ്ടായത്. ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സ് എന്ന തുണിക്കടയ്ക്കാണ് തീപിടിച്ചത്.
നാല് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയാണ് തീയണയ്ക്കാനായി ശ്രമിക്കുന്നത്. തീയണയ്ക്കാനായി ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന്റെ കൂടുതല്‍ ഭാഗത്തേക്ക് തീ പടരുന്നത് ഫയര്‍ ഫോഴ്‌സിന് വെല്ലുവിളിയായി. കെട്ടിടത്തിന്റെ മറ്റ് നിലകളില്‍ ഉണ്ടായിരുന്നവരെ ഒഴിപ്പിച്ചു.
മീഞ്ചന്ത വെള്ളിമാടുകുന്ന് ബീച്ച് സ്റ്റേഷനിലെ നാല് യൂണിറ്റുകളെത്തിയാണ് തീ അണക്കാന്‍ ശ്രമിക്കുന്നത്. കലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സിന്റെ ഗോഡൗണില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് വിവരം. തുടര്‍ന്ന് മറ്റ് കടകളിലേക്കുംതീവ്യാപിക്കുകയായിരുന്നു.
കടയിലും ബില്‍ഡിങ്ങിലും ഉണ്ടായിരുന്ന ആളുകള്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ അപകടം ഒഴിവായി. ബസ്സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്ത ബസ്സുകളും സുരക്ഷിത സ്ഥാനക്കേക്ക്മാറ്റി.
massive fire breaks out new stand kozhikode
