കോഴിക്കോട്:(truevisionnews.com) നിർത്തിയിട്ട ഓട്ടോയിൽ നിന്നും ബാറ്ററി ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുമാണ് ബാറ്ററി മോഷണം നടത്താൻ ശ്രമം നടത്തിയത്. കൊയിലാണ്ടി ചെറിയമങ്ങാട് സ്വദേശി ഫിഷർമാൻ കോളനിയിൽ അനീഷ് കുമാർ (26) നെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് ബീച്ച് ലയൺസ് പാർക്കിന് സമീപം റോഡരികിൽ നിർത്തിയിട്ട് ഓട്ടോറിക്ഷയിൽ നിന്നും ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞുവെയ്ക്കുകയും പൊലീസിൽ അറിയിക്കുകയുമായിരുന്നു. തുടർന്ന് വെള്ളയിൽ പൊലീസ് സ്റ്റേഷൻ എസ് ഐ അഭിലാഷ്, എസ് സി പി ഒ രജിത്ത് എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Suspect arrested trying steal battery from auto in Kozhikode beach
