(truevisionnews.com) പണ്ട് സ്കൂളിൽ നിന്ന് വരുന്നത് ഒരു ആനയെ കഴിക്കാനുള്ള വിശപ്പ് കൊണ്ടായിരിക്കും. അപ്പോൾ അമ്മ എന്തെങ്കിലും പലഹാരങ്ങൾ ഉണ്ടാക്കി വെച്ചിട്ടുണ്ടാകും. അത് കഴിക്കുമ്പോൾ കിട്ടുന്ന സുഖം വേറെ തന്നെയാണ്. ഇനി ഒന്നും ഇല്ലെങ്കിൽ തട്ടിക്കൂട്ട് പലഹാരമെങ്കിലും ഉണ്ടാക്കി തരും. അതുപോലെ ഒന്നൊരു തട്ടിക്കൂട്ട് പലഹാരം ഉണ്ടാക്കി നോക്കിയാലോ? ബാക്കി വന്ന ചോറ് കൊണ്ട് പക്കവട എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം

ചേരുവകൾ
ബാക്കി വന്ന ചോറ് - 1 കപ്പ്
ഉള്ളി - 1 എണ്ണം
ഇഞ്ചി -ചെറിയ കഷ്ണം
പച്ചമുളക് - 2 എണ്ണം
കറിവേപ്പില
കോൺഫ്ളവർ - 3 ടേബിൾസ്പൂൺ
അരിപ്പൊടി - 2 ടേബിൾസ്പൂൺ
മുളകുപൊടി -1 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി -1/4 ടേബിൾസ്പൂൺ
വെളിച്ചെണ്ണ
ഉപ്പ്
തയാറാക്കും വിധം
ബാക്കി വന്ന ചോറെടുത്ത് നന്നായി ഉടച്ചെടുക്കുക. നന്നായി വെന്ത ചോർ ആണെങ്കിൽ പണി എളുപ്പം. ഇതിലേക്ക് ഉള്ളി അരിഞ്ഞത്, ഇഞ്ചി , പച്ചമുളക്, കറിവേപ്പില, കോൺഫ്ളവർ, അരിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക. ഇത് ഒരു പരുവമായിക്കഴിഞ്ഞാൽ പിന്നെ പക്കവട ഉണ്ടാക്കാൻ എളുപ്പമാണ്.
അതിനായി ഒരു പാൻ ചൂടാക്കിയ ശേഷം ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. ഇതിലേക്ക് കുഴച്ചു വെച്ച മിക്സിൽ നിന്ന് ചെറിയ ചെറിയ ഉരുളകളാക്കി പാനിലേക്ക് ഇട്ട് കൊടുക്കാം. നന്നായി വെന്തു വരുന്നത് വരെ തീ കൂട്ടി വെക്കാവുന്നതാണ്. ബ്രൗൺ നിറം വരുന്നതുവരെ ഒന്ന് ഇളക്കി കൊടുക്കാം. ശേഷം തീ ഓഫ് ചെയ്യുക. നല്ല കറുമുറാ മൊരിഞ്ഞ പക്കവാട തയാർ.
pakkavada recipe
