കോഴിക്കോട്: (truevisionnews.com) കോഴിക്കോട് 16 വയസുകാരനെ കാണാനില്ലെന്ന് പരാതി. മുക്കം കട്ടാങ്ങൽ സ്വദേശിയായ അബ്ദുൾ നാഹിയെയാണ് കാണാതായത്. കഴിഞ്ഞ ദിവസം വൈകുന്നേരം അരീക്കോട് കടുങ്ങല്ലൂർ പള്ളി ദർസിലേക്ക് പഠിക്കാൻ പോയതാണ്.

പിന്നീട് ദർസിലോ വീട്ടിലോ കുട്ടി എത്തിയിട്ടില്ല. കുട്ടി വീട്ടിൽ തിരിച്ചെത്താത്തിനെ തുടര്‍ന്ന് കുടുംബം പൊലിസിൽ പരാതി നൽകുകയായിരുന്നു. കുന്നമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Police launch investigation complaint missing 16 year old boy Kozhikode
