ഹോളോബ്രിക് കയറ്റിവന്ന മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചു; രണ്ടാഴ്ചയായി ചികിത്സയിലിരുന്ന യുവാവ് മരിച്ചു

ഹോളോബ്രിക് കയറ്റിവന്ന മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചു; രണ്ടാഴ്ചയായി ചികിത്സയിലിരുന്ന യുവാവ് മരിച്ചു
May 14, 2025 05:07 PM | By VIPIN P V

തിരുവനന്തപുരം : ( www.truevisionnews.com ) ഹോളോബ്രിക് കയറ്റിവന്ന മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. കന്യാകുമാരി ജില്ലയിലെ പളുകൽ പഞ്ചായത്തിൽ മൂവോട്ടുകോണം ശ്രീ ഭദ്രയിൽ രാജുവിന്‍റെ മകൻ ശ്രീരാജ് (36 )ആണ് മരിച്ചത്.

ഏപ്രിൽ 29ന് വൈകുന്നേരം മൂന്ന് മണിക്ക് മൂവോട്ടുകോണം ജംഗ്ഷനു സമീപത്തു വച്ചായിരുന്നു സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീരാജ് കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കഴിഞ്ഞ ദിവസം കുഴിത്തുറ സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം വൈകുന്നേരത്തോടെ ബന്ധുക്കൾ ഏറ്റുവാങ്ങി വീട്ടുവളപ്പിൽ സംസ്കരിച്ചു. അപകടത്തിൽ പളുകൽ പൊലീസ് കേസെടുത്തു.

mini lorry carrying holobricks collided bike young man who had been undergoing treatment for two weeks died

Next TV

Related Stories
ശ്രദ്ധിക്കുക ....; പ്ലസ് വൺ പ്രവേശനം: അപേക്ഷ ഇന്നുമുതൽ സമർപ്പിക്കാം

May 14, 2025 07:28 AM

ശ്രദ്ധിക്കുക ....; പ്ലസ് വൺ പ്രവേശനം: അപേക്ഷ ഇന്നുമുതൽ സമർപ്പിക്കാം

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾക്ക് ഇന്ന്...

Read More >>
Top Stories










GCC News